പാലക്കാട് ∙ ട്രെയിൻ യാത്രയ്ക്കിടെ റെയിൽവേ ട്രാക്കിലേക്കു വീണ മൊബൈൽ ഫോൺ ഉടമയ്ക്കു വീണ്ടെടുത്തു നൽകി റെയിൽവേ പൊലീസ്. ജോലി സംബന്ധിയായ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടുന്ന ഫോൺ തിരിച്ചു കിട്ടിയപ്പോൾ ഒറ്റപ്പാലം എകെജി റോഡ് സ്വദേശി കെ.സൂര്യയ്ക്കു സന്തോഷം. 18നു പുലർച്ചെ ഒന്നോടെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണു ഒലവക്കോടിനും കഞ്ചിക്കോടിനും ഇടയിൽ ഫോൺ നഷ്ടമായത്.
വിവരം റെയിൽവേ പൊലീസിനെ അറിയിച്ചു.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിപിഒ കെ.അഹമ്മദ് കബീർ, സിപിഒമാരായ എസ്.വിഷ്ണു, കെ.ശ്രീനാരായണൻ എന്നിവർ ചേർന്നു ട്രാക്കിൽ നടത്തിയ പരിശോധനയിലാണു ഫോൺ കണ്ടെത്തിയത്. ഇൻസ്പെക്ടർ ജെ.പ്രവീൺ ഫോൺ സൂര്യയ്ക്കു കൈമാറി. രണ്ടു മാസം മുൻപും ട്രെയിൻ യാത്രയ്ക്കിടെ നഷ്ടമായ മൊബൈൽ ഫോൺ റെയിൽവേ പൊലീസ് തിരിച്ചെടുത്തു നൽകിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

