വാളയാർ ∙ വാളയാർ മലയിലെ കനത്ത മഴയിൽ ഡാമിലേക്ക് ഒഴുകുന്ന പുഴയിൽ ഒഴുക്കു കൂടി ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ വാളയാർ ഡാം സീസണിൽ രണ്ടാം തവണയും തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ ഒരു ഷട്ടർ ഒരു സെന്റിമീറ്ററാണ് തുറന്നത്.
2023 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് 202.7 മീറ്ററായി ഉയർന്നു.
വരും ദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ ജലനിരപ്പ് വീണ്ടും ഉയരും. ഇതിനാൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും കോരയാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജലസേചന വകുപ്പ് അറിയിച്ചു.
മഴയ്ക്കും ഡാം വെള്ളം കൂടിയെത്തിയതോടെ ഇന്നലെ കോരയാർ പുഴയിൽ വെള്ളം ഉയർന്നു.
തീരത്തു താമസിക്കുന്ന ചില വീടുകളിലേക്കും വെള്ളം കയറുന്ന സാഹചര്യമുണ്ടായിരുന്നു. മുന്നറിയിപ്പുള്ളതിനാൽ ഇവരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
പുഴയിൽ ഇറങ്ങുന്നത് നിയന്ത്രിച്ചിട്ടുണ്ടെന്നും ജാഗ്രത വേണമെന്നും ജലസേചന വകുപ്പ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

