ഒറ്റപ്പാലം ∙ നഗരത്തിലും ഭാരതപ്പുഴയ്ക്കക്കരെ, തൃശൂർ ജില്ലയിലെ മായന്നൂരിലും രണ്ടു കുട്ടികൾ ഉൾപ്പെടെ, ഏഴു പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റു. ഇവരിൽ മൂന്നു പേരെ താലൂക്ക് ആശുപത്രിയിലെ പ്രഥമശുശ്രൂഷയ്ക്കുശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിട്ടു. ഇന്നലെ രാവിലെയായിരുന്നു 4 സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്.
മായന്നൂർ പാലം പ്രദേശത്തുനിന്നു പ്രഭാതനടത്തം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഈസ്റ്റ് ഒറ്റപ്പാലം വടക്കേ പാതയിലെ ചാത്തംകുളം പട്ടയ്ക്കൽ ഹയറുന്നീസയ്ക്കു (63) കടിയേറ്റത്. വടക്കേപാത പ്രദേശത്തുള്ള പുളിക്കൽ അസ്മാബിക്കും (65) വിവരമറിഞ്ഞു പൂളക്കുണ്ടിൽനിന്നു വടക്കേപാതയിലേക്കെത്തിയ മകൾ ബുഷറയ്ക്കും (46) കടിയേറ്റു.
അസ്മാബിക്കു കടിയേറ്റതു വീട്ടുമുറ്റത്തായിരുന്നു.
അതിനു പിന്നാലെ ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ മായന്നൂർ സ്വദേശി നാരായണനും കടിയേറ്റു.തിരുവനന്തപുരം ആറ്റിങ്ങലിൽനിന്നു സഹോദരന്റെ വിവാഹമുറപ്പിക്കൽ ചടങ്ങിനു മായന്നൂരിലെത്തിയ കൃഷ്ണൻ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ സ്വസ്തിക് (7), മായന്നൂരിലെ അമ്മവീട്ടിലേക്കു വന്ന, പാലക്കാട് കോങ്ങാട് പുലാപ്പറ്റയിലെ മുരുകൻ – സിൽജ ദമ്പതികളുടെ മകൾ പവിത്ര (13) എന്നിവർക്കു കടിയേറ്റതു ക്ഷേത്രപരിസരത്തു നിന്നായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

