പാലക്കാട് ∙ ഐഎംഎ–സ്റ്റേഡിയം ബൈപാസിൽ നിന്നു പാളയപ്പേട്ട വഴി ജില്ലാ ആശുപത്രിയിലേക്കുള്ള ബൈപാസ് നിർമാണം ആരംഭിച്ചു.
ബൈപാസിൽ നിന്നു പാളയപ്പേട്ട വരെയാണ് കോൺക്രീറ്റ് പാത നിർമിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 20 ലക്ഷം രൂപ ചെലവിലാണ് ദീർഘകാല ആവശ്യമായ ബൈപാസ് നിർമിക്കുന്നതെന്ന് വാർഡ് കൗൺസിലർ അനുപമ പ്രശോഭ് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തിയാക്കും.
ബാക്കി സ്ഥലം കൂടി ഏറ്റെടുക്കണം
ഐഎംഎ ബൈപാസിൽ നിന്നു നിലവിൽ പാളയപ്പേട്ട വരെയാണ് പുതിയ റോഡ് നിർമിക്കുന്നത്.
ഇവിടെ നിന്ന് 100 മീറ്റർ കൂടി പൂർത്തിയാക്കാനായാൽ ജില്ലാ ആശുപത്രിയിലേക്ക് പുതിയൊരു വഴികൂടിയാകും. അടിയന്തര ഘട്ടങ്ങളിലുൾപ്പെടെ ചികിത്സ ആവശ്യമുള്ളവരെ എളുപ്പത്തിൽ ആശുപത്രിയിലേക്ക് എത്തിക്കാനാകും. ഇതിനായി നാലര സെന്റ് സ്ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ട്.
സർക്കാരോ, നഗരസഭയോ സ്ഥലം ഏറ്റെടുത്താൽ റോഡ് നിർമിക്കാൻ തയാറാണെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടികൾ വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങും എത്തിയിട്ടില്ല.
ഫണ്ട് വകയിരുത്താത്താണു പ്രശ്നം. സർക്കാരോ, നഗരസഭയോ സ്ഥലം ഏറ്റെടുത്ത് ബൈപാസ് ജില്ലാ ആശുപത്രി റോഡിലേക്ക് ബന്ധിപ്പിക്കണമെന്ന് കൗൺസിലർ അനുപമ പ്രശോഭ് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]