
പാലക്കാട് ∙ വിവാദങ്ങൾക്കും കാത്തിരിപ്പിനും ബ്രേക്കിട്ട് പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ് ഈ മാസം 23 മുതൽ ബസ് സ്റ്റാൻഡായി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മുണ്ടൂർ വഴിയുള്ള ബസുകൾ 23 മുതൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നു തന്നെ സർവീസ് ആരംഭിക്കണം. ഇവിടേക്കു തന്നെ തിരിച്ചെത്തണം.
സ്റ്റേഡിയം സ്റ്റാൻഡിലേക്കു പോകേണ്ട. നഗരസഭാധ്യക്ഷ പ്രമീള ശശിധരന്റെ അധ്യക്ഷതയിൽ നടന്ന ട്രാഫിക് റഗുലേറ്ററി യോഗത്തിലാണു തീരുമാനം. ഇതു നടപ്പാക്കാൻ പൊലീസ്, മോട്ടർ വാഹന വകുപ്പുകൾക്കു നിർദേശം നൽകി.
ബലക്ഷയത്തെത്തുടർന്ന് മുനിസിപ്പൽ സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റിയതു മുതൽ താൽക്കാലിക ക്രമീകരണമെന്ന നിലയിൽ ഇവിടെയുള്ള എല്ലാ ബസുകളും സ്റ്റേഡിയം സ്റ്റാൻഡിലേക്കു മാറ്റിയിരുന്നു.
പിന്നീട് തിരിച്ചെത്താൻ ബസുകാർ വിസമ്മതിച്ച സാഹചര്യത്തിലാണ് എംപി, എംഎൽഎ, നഗരസഭ ജനപ്രതിനിധികൾ എന്നിവർ കർശന നിലപാടു സ്വീകരിച്ചത്.
പൂർണസജ്ജം
പൂർണതോതിലുള്ള പ്രവർത്തനത്തിന് മുനിസിപ്പൽ ബസ് സ്റ്റാൻഡ് സജ്ജമാണ്. മോട്ടർ വാഹന വകുപ്പ് നിർദേശിച്ച എല്ലാ തയാറെടുപ്പുകളും സജ്ജമാക്കിക്കഴിഞ്ഞു. 23 മുതൽ സ്റ്റാൻഡിൽ പൊലീസ് സേവനവും ലഭ്യമാക്കും.
വി.കെ.ശ്രീകണ്ഠൻ എംപി ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.26 കോടി രൂപ ചെലവിലാണ് ബസ് ടെർമിനൽ നിർമിച്ചിട്ടുള്ളത്. 1.1 കോടി രൂപ ചെലവിൽ യാഡ്, ശുചിമുറി ഉൾപ്പെടെ നഗരസഭയും അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം 22നു വൈകിട്ട് 4ന് വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ അധ്യക്ഷയാകും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, നഗരസഭ ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]