
കൊഴിഞ്ഞാമ്പാറ ∙ പാലക്കാട്– പൊള്ളാച്ചി പാത, തമിഴ്നാട്ടിൽ ഗോപാലപുരത്തേക്കു കടന്നാൽ നല്ല വീതിയുള്ള കണ്ണാടി പോലുള്ള റോഡാണ്. ഇരട്ടക്കുളം മുതൽ പാലക്കാട് പിരിവുശാല ജംക്ഷൻ വരെയും റോഡിനു കാര്യമായ തകരാറില്ല.
എന്നാൽ ഇതിനിടയ്ക്കുള്ള 13 കിലോമീറ്റർ റോഡ് യാത്രക്കാരുടെ ജീവനെടുക്കുകയാണ്. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച നഫീസത് മിസ്രിയ എന്ന ഏഴു വയസ്സുകാരി ഉൾപ്പെടെ 15 പേരാണ് ഇവിടെ ഏതാനു വർഷങ്ങൾക്കിടെ മരിച്ചത്. പാലക്കാട് മുതൽ ഗോപാലപുരം വരെ 30 കിലോമീറ്ററാണ് ദൂരം.
അതിൽ 17–ാം കിലോമീറ്ററായ ഇരട്ടക്കുളം മുതൽ 30–ാം കിലോമീറ്ററായ ഗോപാലപുരം വരെ ചെറുതും വലുതുമായ നൂറുകണക്കിനു കുഴികളാണുള്ളത്. കൂടാതെ പത്തിലധികം അപകട
വളവുകളും.
2010–11ൽ ആണ് ഈ റോഡ് അവസാനമായി പൂർണ തോതിൽ നവീകരിച്ചത്. 3 വർഷത്തിനു ശേഷം റോഡുകളിൽ ഉണ്ടാകുന്ന തകരാറുകൾക്കനുസരിച്ച് ഓരോ വർഷവും അറ്റകുറ്റപ്പണികൾ നടത്തി റോഡിന്റെ സുരക്ഷ ഉറപ്പു വരുത്തണമെന്നാണ്. പൊതുമരാമത്ത് വകുപ്പിന്റെ (റോഡ്സ്) കീഴിലായിരുന്ന സമയം വരെ ഈ റോഡ് അറ്റകുറ്റ പണികൾ ചെയ്ത് സംരക്ഷിച്ചിരുന്നതാണ്.
എന്നാൽ 2021ൽ കേരള റോഡ് ഫണ്ട് ബോർഡിനു കൈമാറിയ ശേഷം ഒരു വർഷം ചില സാങ്കേതിക തടസ്സങ്ങൾ കാരണം അറ്റകുറ്റപ്പണി നടത്താൻ കഴിയാതെ വന്നതോടെയാണ് റോഡ് കൂടുതൽ മോശമായതെന്നാണ് അധികൃതർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]