
ഒറ്റപ്പാലം∙ നഗരാതിർത്തിയിലെ പനമണ്ണയിൽ മഴയ്ക്കിടെ റോഡ് ഇടിഞ്ഞുതാഴ്ന്നു. പനമണ്ണ സൗത്ത്–അമ്പലവട്ടം കോതകുറുശി റോഡിലാണ് ആഴത്തിൽ കുഴി രൂപപ്പെട്ടത്.
ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്ന സാഹചര്യമാണ്.കൂരുടി ശിവക്ഷേത്രത്തിനു സമീപം വയൽപ്രദേശത്താണു മണ്ണിടിഞ്ഞു റോഡിൽ കുഴി രൂപപ്പെട്ടത്. കലുങ്ക് ഇല്ലാത്ത ഭാഗത്ത് വെള്ളം ഒഴുകിപ്പോകാൻ പാതയ്ക്കടിയിൽ വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച പൈപ്പ് മാത്രമാണുള്ളതെന്നു നാട്ടുകാർ പറഞ്ഞു.
റോഡിന്റെ മധ്യഭാഗത്തു കുഴി രൂപപ്പെട്ടതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്കു സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യമായി. ബസ് സർവീസുകൾ നിർത്തിവച്ചു.
പ്രദേശത്തു നഗരസഭാ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി. ക്വാറി വേസ്റ്റ് നിറച്ചു നാളത്തേക്കു പ്രശ്നം താൽക്കാലികമായി പരിഹരിക്കാനാണു ശ്രമം.
അതേസമയം, കലുങ്ക് നിർമിച്ചു പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു നഗരസഭാ കൗൺസിലർ സി.സജിത്ത് നഗരസഭാ സെക്രട്ടറിക്കു കത്തു നൽകി.
പിഡബ്ല്യുഡി ഏറ്റെടുക്കണമെന്നു നേരത്തേ നഗരസഭാ കൗൺസിൽ യോഗം ശുപാർശ ചെയ്ത റോഡാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]