
പാലക്കാട് ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
അറിയിപ്പ്
അധ്യാപക ഒഴിവ്
വിളയൂര്‍ ∙ പിടിഎംവൈ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (ഒന്ന്), മ്യൂസിക് (ഒന്ന്), വർക്ക് എക്സ്പീരിയൻസ് (ഒന്ന്) എന്നീ ഒഴിവുകളിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 23നു രാവിലെ 10നു സ്കൂള്‍ ഓഫിസില്‍.
നെന്മാറ ∙ ഗവ.ബോയ്സ് ഹൈസ്കൂളിൽ പി.ഇ.ടി (എച്ച്എസ്ടി), ഡ്രോയിങ് (എച്ച്എസ്ടി) അധ്യാപക ഒഴിവുണ്ട്. കെടെറ്റ് യോഗ്യത ഉണ്ടായിരിക്കണം. കൂടിക്കാഴ്ച 21ന് രാവിലെ 10ന്.
മുതലമട ∙ ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി (തമിഴ്) ഒഴിവുകളിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 23നു രാവിലെ 10നു സ്കൂളിൽ വച്ചു നടത്തും.
ഫാർമസിസ്റ്റ് ഒഴിവ്
തൃത്താല ∙ പരുതൂർ ഗ്രാമപഞ്ചായത്തിന് കീഴിലുളള പളളിപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒപിയിലേക്കു താൽകാലിക ഫാർമസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണു യോഗ്യത. കൂടിക്കാഴ്ച 25നു രാവിലെ 10നു നടക്കും.
ആയുർവേദ കേന്ദ്രത്തിൽ ഒഴിവ്
പത്തിരിപ്പാല ∙ മണ്ണൂർ പഞ്ചായത്തിലെ ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ എംപിഎച്ച്ഡബ്ല്യു ഒഴിവിലേക്ക് 30നു രാവിലെ 11 മുതൽ 4 വരെ കൂടിക്കാഴ്ച നടക്കും. ജിഎൻഎം നഴ്സിങ് പൂർത്തിയാക്കിയ 40 വയസ്സ് വരെയുള്ളവർക്കു പങ്കെടുക്കാം. പ്രായപരിധിയിൽ സർക്കാർ നോട്ടിഫിക്കേഷൻ ഇളവു ലഭിക്കും.