
പഠനം മാത്രമല്ല, ആത്മവിശ്വാസവും വ്യക്തിത്വ വികസനവും: അഭിമാനത്തോടെ കഞ്ചിക്കോട് ഹോളി ട്രിനിറ്റി സ്കൂൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഞ്ചിക്കോട് ∙പഠനം മാത്രമല്ല, ആത്മവിശ്വാസം, വ്യക്തിത്വ വികസനം എന്നിവ കൂടി ഉറപ്പാക്കുന്ന വിദ്യാലയമാണു കഞ്ചിക്കോട് ഹോളി ട്രിനിറ്റി സ്കൂൾ. പാലക്കാട് ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ടാമത്തെ സിബിഎസ്ഇ വിദ്യാലയം വിജയകരമായ 44 വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. കഞ്ചിക്കോട് ദേശീയപാതയ്ക്കു സമീപം പ്രകൃതിസുന്ദരമായ പ്രദേശത്താണു ക്യാംപസ്.പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുണ്ട്. മാനേജ്മെന്റും വിദഗ്ധ പരിശീലനം ലഭിച്ച സ്ഥിരം അധ്യാപകരും ജീവനക്കാരും കുട്ടികളുടെ ഉന്നമനത്തിനായി കൂട്ടായി പ്രവർത്തിക്കുന്നു. നിശ്ചിത കാലയളവിലേക്കുള്ള പാഠ്യപദ്ധതി ക്രമീകരിച്ച് ചിട്ടയായ പഠനപ്രവർത്തനങ്ങൾ നൽകുന്നു. സ്കൂളിന്റെ സ്ഥാപകനും ഡീനുമായ ഡോ. ജോസഫിനു വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 55 വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. അത്യാധുനിക കംപ്യൂട്ടർ ലാബും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് ലാബുകളുമുണ്ട്.
ലൈബ്രറിയിൽ കുട്ടികളെ കാത്തിരിക്കുന്നത് 12,500 പുസ്തകങ്ങളാണ്. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളിൽ 39 വർഷമായി സമ്പൂർണ വിജയം നേടുന്നു. ഇവിടെ പഠിച്ച കുട്ടികൾ സിവിൽ സർവീസിൽ ഉൾപ്പെടെ ഉന്നത തസ്തികകളിലെത്തി.കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കൾചറൽ ടാലന്റ് സ്കോളർഷിപ് നേടിയ അനന്യ ജയകൃഷ്ണൻ വിദ്യാലയത്തിന്റെ അഭിമാനമാണ്. സയൻസ് ടാലന്റ് പരീക്ഷയിലും ജേതാവായി. ഇംഗ്ലിഷ് ഒളിംപ്യാഡിൽ സോണൽ ടോപ്പർ, സംസ്കൃതം ഒളിംപ്യാഡിൽ ഗോൾഡ് മെഡലിസ്റ്റ് എന്നിങ്ങനെ നേട്ടങ്ങളുടെ പട്ടികയുമായി അമേയ ജയകൃഷ്ണനും വിദ്യാലയത്തിന്റെ യശസ്സുയർത്തി. കലാ, കായിക മത്സരങ്ങളിൽ വിജയിച്ച വസുന്ധര, മീനാക്ഷി തുടങ്ങിയവരും അഭിമാനമാണ്.ടേബിൾ ടെന്നിസ്, ഷട്ടിൽ ബാഡ്മിന്റൻ, ചെസ്, കരാട്ടെ, ഷൂട്ടിങ് തുടങ്ങിയവയിൽ ഒട്ടേറെ താരങ്ങളുണ്ട്. വയലിൻ, ഇംഗ്ലിഷ് ലേഖന മത്സരം, ആങ്കറിങ്, ഷോർട്ട് ഫിലിം എന്നീ മേഖലകളിലും മികവു തെളിയിച്ചു.
ഗവേഷണത്തിലും സാഹിത്യരംഗത്തും മുന്നേറാൻ അധ്യാപകരുടെ പ്രത്യേക പിന്തുണയുണ്ട്. കലാ, കായിക ഇനങ്ങളിലും പരിശീലനമുണ്ട്.സ്പോക്കൺ ഇംഗ്ലിഷിനും പ്രാധാന്യം നൽകുന്നു. വിശാലമായ മൈതാനവും മനോഹരമായ പൂന്തോട്ടവും മാനസികോല്ലാസംകൂടി ഉറപ്പാക്കുന്നു.പ്രീ പ്രൈമറി, എൽകെജി, യുകെജി, ക്ലാസുകാർക്കു മാത്രമായി പ്രത്യേക ഇൻഡോർ ഗെയിംസ് റൂമും ലൈബ്രറിയുമുണ്ട്. വ്യക്തിത്വ വികസനത്തിനു കൗൺസലിങ്ങും ആരോഗ്യസംരക്ഷണത്തിനു വൈദ്യസഹായവും ഉറപ്പുവരുത്തുന്നു.സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറയുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവുമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. മാലിന്യരഹിത ഹരിതവിദ്യാലയം പദവിയും നേടി. ഡീൻ ഡോ. കെ.വി.ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആൻ ലത ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു മുന്നേറ്റം.