
പാലക്കാട് ജില്ലയിൽ ഇന്ന് (20-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിവിൽ സർവീസ് പരിശീലന ക്ലാസ്
പാലക്കാട് ∙സംസ്ഥാന സിവിൽ സർവീസ് അക്കാദമി പാലക്കാട് സെന്ററിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള പരിശീലന ക്ലാസുകൾ നാളെ മുതൽ മേയ് 17 വരെ നടക്കും. തിങ്കൾ മുതൽ വെള്ളി വരെയാണു ക്ലാസ്. താൽപര്യമുള്ളവർക്ക് www.kscsa.org വെബ്സൈറ്റ് വഴിയും വിക്ടോറിയ കോളജിലുള്ള അക്കാദമിയിൽ നേരിട്ടെത്തിയും പ്രവേശനം നേടാം. ബാക്കിയുള്ള സീറ്റുകളിൽ 21നു സ്പോട് റജിസ്ട്രേഷൻ സൗകര്യവും ഒരുക്കും. 8281098869, 0491-2576100.
സ്റ്റാഫ് നഴ്സ് ഒഴിവ്
പാലക്കാട് ∙ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 28നു രാവിലെ 10.30നു ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫിസിൽ നടക്കും. ജിഎൻഎം അല്ലെങ്കിൽ ബിഎസ്സി നഴ്സിങ് വിജയിച്ച, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. പ്രായപരിധി: 2025 ഏപ്രിൽ ഒന്നിന് 40ന് ഉള്ളിൽ. താൽപര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. 0491-2533327, 2534524.
കോഴ്സുകൾ
പാലക്കാട് ∙കേരള സ്റ്റേറ്റ് റുട്രോണിക്സിന്റെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷം, 6 മാസം, 3 മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്കാണു പ്രവേശനം. തിരുവനന്തപുരം, ആറ്റിങ്ങലിലെ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേൺഷിപ്പോടുകൂടി റഗുലർ, പാർട് ടൈം ബാച്ചുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി, പ്ലസ്ടു, ബിരുദം. 7994926081.
അപേക്ഷ ക്ഷണിച്ചു
ഒറ്റപ്പാലം∙ബ്ലോക്ക് പഞ്ചായത്തിൽ വജ്രജൂബിലി ഫെലോഷിപ് പദ്ധതിയിൽ വിവിധ കലാരൂപങ്ങൾ പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംഗീതം – വോക്കൽ, തുള്ളൽ, നാടകം, തോൽപാവക്കൂത്ത് തുടങ്ങി കലാരൂപങ്ങൾ പഠിക്കാനാണ് അവസരം. പരിശീലനം സൗജന്യമാണ്. അപേക്ഷകൾ 30നു മുൻപു നേരിട്ടോ തപാൽ വഴിയോ ലഭിക്കണമെന്നു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 0466-2244254.
സിഇഒ നിയമനം
ചിറ്റൂർ ∙നല്ലേപ്പിള്ളി പാടഗിരി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിരുദവും എംബിഎയുമാണ് യോഗ്യത. പ്രായം 25 മുതൽ 35 വരെ. പ്രതിമാസം 30,000 രൂപയാണ് വേതനം. അപേക്ഷകൾ മേയ് 8നു വൈകിട്ട് 5 മണി വരെ ഓഫിസിൽ സ്വീകരിക്കും. 99955 54199.
ഹെൽത്ത് വർക്കർ ഒഴിവ്
തച്ചമ്പാറ ∙സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ ഒഴിവ്. യോഗ്യത ജിഎസ്എം, പ്രായം – 50. 21ന് മുൻപായി അപേക്ഷ നൽകണം. 8848704671