പാലക്കാട് ∙ 71 വയസ്സിന്റെ കരുത്തിൽ മുട്ടിക്കുളങ്ങര കടമ്പടിപുരയിൽ വേലായുധൻ ഇന്ത്യയ്ക്കായി പൊക്കിയെടുത്തത് ഏഷ്യൻ മാസ്റ്റേഴ്സ് പവർലിഫ്റ്റിങ് സ്വർണം. തുർക്കിയിലെ ഇസ്തംബുളിൽ നടന്ന മത്സരത്തിൽ 59 കിലോഗ്രാം വിഭാഗത്തിൽ 145 കിലോഗ്രാം ഉയർത്തിയാണു നേട്ടം.1980കളിൽ കേരളത്തിലെ ആദ്യകാല വെയ്റ്റ് ലിഫ്റ്റർമാരിൽ ഒരാളായിരുന്നു നഗരത്തിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന വേലായുധൻ.
ചിട്ടയായ പരിശീലനം ഇല്ലാതിരുന്നിട്ടും സൗത്ത് സോണിൽ കേരളത്തിനായി മെഡൽ നേടി. തുടർന്നു ദേശീയ മത്സരത്തിൽ നാലാം സ്ഥാനത്തെത്തി.
കുടുംബപ്രാരബ്ധങ്ങൾക്കിടയിൽ കായികരംഗം വിട്ട് കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷനിൽ ജോലിനോക്കി.
11 വർഷം മുൻപു വിരമിച്ചു.വിശ്രമ ജീവിതത്തിനിടയിൽ മക്കളുടെ പ്രോത്സാഹനത്തിലാണു മൂന്നു വർഷം മുൻപു മുട്ടിക്കുളങ്ങരയിലെ എഫ് വൺ ജിമ്മിൽ പരിശീലനം ആരംഭിച്ചത്. തുടർന്നു സംസ്ഥാന മാസ്റ്റേഴ്സിൽ തുടക്കം.
ദേശീയ മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ രണ്ടു തവണ റെക്കോർഡ് തകർത്തു. നാഷനൽ ബെഞ്ച്പ്രസ് ചാംപ്യൻഷിപ്പിലും മെഡൽ നേടി.
ഇതോടെ ലോക മാസ്റ്റേഴ്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയെങ്കിലും പാസ്പോർട്ട് തയാറാക്കിയപ്പോഴേക്കു മത്സരം കഴിഞ്ഞു. തുടർന്നാണ് ഇസ്തംബുളിലെ നേട്ടം.വടംവലി ദേശീയ താരമായിരുന്ന മകൾ പ്രിയ കോച്ചായി ഒപ്പമുണ്ടായിരുന്നു.
ഭാര്യ ഇന്ദിര, മറ്റു മക്കളായ രമ്യ, രശ്മി എന്നിവരുടെ പ്രോത്സാഹനവും മുതൽക്കൂട്ടായെന്നു വേലായുധൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

