കൂറ്റനാട് ∙ അപകടാവസ്ഥയിലായ ചാലിശ്ശേരി പട്ടാമ്പി പാത നവീകരണം പുരോഗമിക്കുന്നു. റോഡുപണിയിലെ അശാസ്ത്രീയത കാരണവും കുണ്ടുംകുഴികളും നിറഞ്ഞതിനാലും പാതയിൽ വാഹന അപകടങ്ങൾ പതിവാണ്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് റോഡ്. അപകടങ്ങൾ തുടർക്കഥയായതോടെയാണ് നവീകരണമെന്ന ആവശ്യം മുന്നോട്ടുവന്നത്.
63.79 കോടി ചെലവിൽ ചാലിശ്ശേരി തണത്തറ പാലം മുതൽ പട്ടാമ്പി വരെയുള്ള പാതയുടെ നവീകരണത്തിന് അനുമതിയാവുകയും പണിതുടങ്ങുകയുമായിരുന്നു.
റോഡിന്റെ നവീകരണ പ്രവൃത്തികൾ മന്ത്രി പി.എ.മുഹമ്മദ് റിയാസായിരുന്നു ഉദ്ഘാടനം ചെയ്തത്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട് പ്രോജക്ടിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന്.
പാത ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഇരുവശങ്ങളിലും അഴുക്കുചാൽ നിർമാണവും കലുങ്കു നിർമാണവും നടക്കുന്നുണ്ട്.
നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശത്തും വീതി കൂട്ടും. 28 കലുങ്കുകൾ പുതുക്കിപ്പണിയുന്നുണ്ട്.
ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയിനേജുകളും നിർമിക്കും. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ബസ് ബേകളും ഒരുക്കുകയും ചെയ്യുന്നുണ്ട്. പാതയുടെ നവീകരണം പൂർത്തിയാവുന്നതോടെ ചാലിശ്ശേരി പട്ടാമ്പി പാതയിലെ അപകടയാത്രകൾക്ക് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

