വിളയൂര്‍ ∙ കോണ്‍ഗ്രസ് അംഗം നീലടി സുധാകരന് തിരഞ്ഞെടുപ്പിൽ എതിരാളികളില്ലെന്നാണ് പൊതുവെയുള്ള സംസാരം. 25 വർഷമായി ഇദ്ദേഹം ജനപ്രതിനിധിയാണ് എന്നതാണ് ഇതിനു തെളിവ്.
‘ജനപ്രിയ നായകന്’ എന്ന ഖ്യാതിയുമായാണ് 2025ലും സുധാകരൻ അങ്കത്തിനു ഇറങ്ങിയിരിക്കുന്നത്.
പഞ്ചായത്തിലേക്ക് തുടർച്ചയായി അഞ്ചു തവണയും യുഡിഎഫിനു വേണ്ടി മത്സരിച്ചു ജയിച്ചു. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാലം ജനപ്രതിനിധിയായി പ്രവർത്തിച്ചെന്ന പെരുമയും ഇദ്ദേഹത്തിനു സ്വന്തം.
2001ൽ ആണ് ആദ്യമായി അങ്കത്തിനു ഇറങ്ങുന്നത്. അന്നത്തെ അഞ്ചാം വാർഡ് കരിങ്ങനാട് ആയിരുന്നു കന്നിയങ്കം.
ആദ്യ മത്സരത്തിൽ തന്നെ ജയിച്ചു. 2025ലും തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുമ്പോൾ ‘നീലടി’ എന്നു നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും സ്നേഹത്തോടെ വിളിക്കുന്ന നീലടി സുധാകരനു ജയത്തിന്റെ കാര്യത്തിൽ സംശയമില്ല.
2013ൽ രമേശ് ചെന്നിത്തലയുടെ ‘ഗാന്ധി ഗ്രാമം’ പദ്ധതിയിൽ പൂക്കാടാംകുന്ന് കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതും കൊപ്പം – വിളയൂർ സമഗ്ര ശുദ്ധജല പദ്ധതിക്ക് വേണ്ടി കരിങ്ങനാട് കുണ്ടിൽ സ്ഥലം ഏറ്റെടുക്കുന്നതിനു ശ്രമിച്ചതും ചാരിതാർഥ്യം തോന്നിയവയില്‍ ചിലത് മാത്രം.
നാട്ടുകാര്‍ക്കു പ്രിയപ്പെട്ട ജനപ്രതിനിധിയെന്ന പരിഗണന നല്‍കിയാണ് ആറാമൂഴവും സുധാകരനു അവസരം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു.
കേരള സ്റ്റേറ്റ് കോ – കോഓപ്പറേറ്റീവ് ഡപ്പോസിറ്റ് ഗ്രാരന്റി ഫണ്ട് ബോർഡ് മുൻ ഡയറക്ടർ ആണ്.
ഡിസിസി അംഗം, ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കരിങ്ങനാട് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി, കരിങ്ങനാട് സി.പി.സക്കീർ ഹുസൈൻ സ്മാരക ഗ്രന്ഥശാല ട്രഷറർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

