മണ്ണാർക്കാട്∙ പി.കെ.ശശിയെ അനുകൂലിക്കുന്ന സിപിഎമ്മിലെ അസംതൃപ്തർ മണ്ണാർക്കാട് നഗരസഭയിലും 4 പഞ്ചായത്തുകളിലും മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്കുകളിലും നാളെ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ശശിയെ അനുകൂലിച്ചതിന്റെ പേരിൽ പാർട്ടിയിൽ അവഗണിക്കപ്പെട്ടവരാണു മത്സരത്തിനൊരുങ്ങുന്നത്.
വിജയിക്കുക അല്ലെങ്കിൽ പരാജയപ്പെടുത്തുക എന്നതാണു നയം.
മണ്ണാർക്കാട് നഗരസഭയ്ക്കു പുറമേ അലനല്ലൂർ, കോട്ടോപ്പാടം, കാരാകുർശ്ശി, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലും മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുകളിലെ സിപിഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റിക്കു കീഴിലെ ഡിവിഷനുകളിലും മത്സരിക്കാനാണ് അസംതൃപ്തരുടെ തീരുമാനം. മണ്ണാർക്കാട് ബ്ലോക്ക് തിരുവിഴാംകുന്ന് ഡിവിഷനിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി കെ.ഷാനിഫായിരിക്കും സ്ഥാനാർഥി.
ശ്രീകൃഷ്ണപുരം ബ്ലോക്ക് കാരാകുർശ്ശി ഡിവിഷനിലും സ്ഥാനാർഥിയുണ്ടാകും.
മണ്ണാർക്കാട് നഗരസഭയിൽ കുളർമുണ്ട, ഉഭയമാർഗം, വടക്കുമണ്ണം, നടമാളിക, ആൽത്തറ, പാറപ്പുറം, കാഞ്ഞിരം, പെരിമ്പടാരി, നമ്പിയംകുന്ന് വാർഡുകളിലാകും മത്സരിക്കുക. മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് മുൻ സെക്രട്ടറി കെ.പി.അഷറഫ്, മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം ബാലമുകുന്ദൻ തുടങ്ങിയവർ സ്ഥാനാർഥികളാകും. അതേസമയം, മണ്ണാർക്കാട് ലോക്കൽ സെക്രട്ടറിയുടെ വാർഡിലും തൊട്ടടുത്ത വാർഡിലും അസംതൃപ്തർക്കു സ്ഥാനാർഥികളില്ല.
കാഞ്ഞിരപ്പുഴയിൽ 3 പേർ മത്സരരംഗത്തുണ്ട്.
പള്ളിപ്പടി വാർഡിൽ നിന്നു മുൻ ലോക്കൽ സെക്രട്ടറി അരുൺ ഓലിക്കൽ മത്സരിക്കും. കാരാകുർശ്ശി പഞ്ചായത്തിൽ അഞ്ചു വാർഡുകളാണ് അസംതൃപ്തർ പരിഗണിക്കുന്നത്.
അവിടെ പൊന്തിയാംപുറം മുൻ ബ്രാഞ്ച് സെക്രട്ടറിയും മുൻ ഡിവൈഎഫ്ഐ നേതാവും ഉൾപ്പെടെയുള്ളവർ മത്സരരംഗത്തുണ്ടാവുമെന്നാണു സൂചന.
കോട്ടോപ്പാടം പഞ്ചായത്തിൽ കണ്ടമംഗലം വാർഡിൽ സി.മൊയ്തീൻകുട്ടി, കോട്ടോപ്പാടം ഈസ്റ്റിൽ റഷീദ്, പത്തംഗത്ത് രജനി ഇടമുറ്റത്ത്, തെയ്യോട്ടുചിറയിൽ ആയിഷ എന്നിവരും മത്സരത്തിനിറങ്ങും. വർഷങ്ങളോളം സിപിഎമ്മിൽ പ്രവർത്തിച്ച ഇവർ ഔദ്യോഗിക നേതൃത്വത്തിന് അനഭിമതരാണ്.
ശശി ഇഫക്ട് എന്നതൊക്കെ വെറുതെയാണെന്ന് ഔദ്യോഗിക വിഭാഗം പറയുന്നുണ്ടെങ്കിലും വിമതരെ മത്സരത്തിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾ സജീവമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

