പാലക്കാട് ∙ കനത്ത മഴയിൽ വടക്കന്തറ റോഡ് കൂടുതൽ തകർന്നു. റോഡിൽ ചെളി നിറഞ്ഞതോടെ യാത്ര അപകടകരമായി.
ശുദ്ധജല വിതരണ പൈപ്പിടാനായി വെട്ടിപ്പൊളിച്ച ഭാഗമാണു തകർന്നു കിടക്കുന്നത്. ഇതുവഴി സമീപത്തെ സ്കൂളിലേക്കുള്ള യാത്രയും പ്രയാസമായി.
മൂത്താന്തറ വാട്ടർ ടാങ്ക് റോഡ് വന്നുചേരുന്ന ഭാഗം മുതൽ വടക്കന്തറ ഗ്രാമം വരെയുള്ള ഭാഗത്താണു കൂടുതൽ തകർന്നിട്ടുള്ളത്. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
പൈപ്പിടാനായി പൊളിച്ച ഭാഗത്തു മെറ്റലിട്ടിരുന്നെങ്കിലും മഴയിൽ ഇതും തകർന്നു. മേലാമുറി മാർക്കറ്റിൽ നിന്നു ചുണ്ണാമ്പുതറയിലേക്കുള്ള പ്രധാന റോഡാണിത്.
വാട്ടർ ടാങ്ക് റോഡ് വഴി ബസ് സർവീസും ഉണ്ട്. താൽക്കാലികമായി മെറ്റൽ നിരത്തിയെങ്കിലും റോഡിലെ വലിയ കുഴികളും ചെളിപ്രശ്നവും പരിഹരിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു. വീതി കുറഞ്ഞ റോഡിൽ തകർച്ച കൂടിയായതോടെ ഗതാഗതക്കുരുക്കുമുണ്ട്.
സ്കൂൾ പരിസരങ്ങളിലുള്ള തെരുവുനായ ശല്യവും ഭീഷണിയാകുന്നുണ്ട്.
മഴ മാറിയാൽ അറ്റകുറ്റപ്പണി
വടക്കന്തറ റോഡിൽ ശുദ്ധജല പൈപ്പിടാനായി ജല അതോറിറ്റിയാണു പാത വെട്ടിപ്പൊളിച്ചതെന്നും ഇതിന്റെ അറ്റകുറ്റപ്പണി നഗരസഭ ഏറ്റെടുത്തിട്ടുണ്ടെന്നും കൗൺസിലർ പി.ശിവകുമാർ പറഞ്ഞു. മഴ മാറിയാലുടൻ പ്രവൃത്തി ആരംഭിക്കും.
വാട്ടർ ടാങ്ക് റോഡും തകർച്ചയിൽ
മൂത്താന്തറ വാട്ടർ ടാങ്ക് റോഡിന്റെ തകർച്ചയും പരിഹരിച്ചിട്ടില്ല.
കോൺക്രീറ്റ് കട്ടകൾ പതിച്ച് ഒരിക്കൽ നേരെയാക്കിയ റോഡ് മഴയത്തു വീണ്ടും ഇരുന്നതോടെ യാത്ര അപകടകരമായി. റോഡ് ഉടൻ നേരെയാക്കണമെന്നു നഗരസഭ ജല അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഴ മാറിയാലുടൻ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നാണു ജല അതോറിറ്റി അറിയിച്ചിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]