പാലക്കാട് ∙ നഗരത്തോടു ചേർന്ന പല പ്രദേശങ്ങളിലും ഇന്നലെ പെയ്ത കനത്ത മഴയിൽ മരം വീണു വൻ നാശനഷ്ടം. കാടാങ്കോട് എകെജി നഗറിൽ ഷിബുവിന്റെ വീടിനു മുകളിലേക്കു മരം കടപുഴകി വീണു മേൽക്കൂര ഭാഗികമായി തകർന്നു.
ആളപായമില്ല. കാടാങ്കോട് സ്വദേശി ദിനേശും കുടുംബവുമാണു വീട്ടിൽ താമസിച്ചിരുന്നത്. കാടാങ്കോട് മരങ്ങൾ വീണ് ആറു വൈദ്യുത തൂണുകൾ തകർന്നു.
പ്രദേശത്തു മണിക്കൂറുകളോളം വൈദ്യുതി തടസ്സം നേരിട്ടു. റോഡിനു കുറുകെ മരക്കൊമ്പുകൾ വീണ് ഏറെ നേരം പ്രദേശത്തു ഗതാഗതക്കുരുക്കുണ്ടായി.
അഗ്നിരക്ഷാ സേനയെത്തി മരങ്ങൾ മുറിച്ചു മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
കേനാത്ത്പറമ്പിലും വൈദ്യുത കമ്പിയിലേക്കു മരക്കൊമ്പുകൾ വീണ് ഏറെ നേരം വൈദ്യുതി തടസ്സമുണ്ടായി. മേപ്പറമ്പ് മെട്രോനഗർ മുണ്ടക്കോടിലെ വീടിനു മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഷീറ്റ് കാറ്റിൽ പറന്നുപോയി.
ഷീറ്റ് വൈദ്യുത കമ്പിയിൽ കുരുങ്ങിയാണു നിന്നത്. ഒട്ടേറെ സ്ഥലങ്ങളിൽ ഒരേ സമയം മരം വീണതിനാൽ അഗ്നിരക്ഷാ സേനയും കെഎസ്ഇബി ജീവനക്കാരും ഏറെ പണിപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]