
മണ്ണാർക്കാട്∙ മണ്ണാർക്കാട്– അട്ടപ്പാടി റോഡിൽ തെങ്കര ചിറപ്പാടത്തെ കുഴികൾ താൽക്കാലികമായി അടച്ചു. അതേസമയം മരം മുറിക്കാനുള്ള നടപടികളും വൈദ്യുതി ലൈൻ മാറ്റാനുള്ള നടപടികളും എവിടെയും എത്തിയില്ല.
നാട്ടുകാരുടെ യാത്രാദുരിതം തുടരും. മണ്ണാർക്കാട് – അട്ടപ്പാടി റോഡിൽ ആദ്യഘട്ട
നവീകരണം നടക്കുന്ന ചിറപ്പാടം ഭാഗം ചെളിക്കുഴിയായി യാത്ര അസാധ്യമായിരുന്നു.നാട്ടുകാരുടെ പ്രതിഷേധവും മാധ്യമങ്ങളിലെ നിരന്തര വാർത്തയും എംഎൽഎയുടെ ഇടപെടലും ആയതോടെ കരാറുകാരൻ കുഴികൾ താൽക്കാലികമായി നികത്തി വാഹനം ഓടിക്കാവുന്ന വിധത്തിലാക്കി. ഇത് എത്ര ദിവസം നിൽക്കുമെന്നു കണ്ടറിയണം.
എങ്കിലും വലിയ പാതാളക്കുഴികൾക്കു താൽക്കാലിക ശമനമായി.
ഇതിനിടെ പഴയ ചെരിപ്പു കമ്പനിക്കു സമീപം വലിയ കുഴി രൂപപ്പെടുകയും ചെയ്തു. ചിറപ്പാടം മുതൽ ആനമൂളി വരെയുള്ള ഭാഗത്തെ ടാറിങ് നടത്താൻ തടസ്സങ്ങൾ ഏറെയാണ്.
കലുങ്കുകളുടെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. ആറാം കിലോമീറ്റർ മുതൽ എട്ടാം കിലോമീറ്റർ വരെ അലൈൻമെന്റിൽ മാറ്റം വന്നു.
ഈ അലൈൻമെന്റ് അനുസരിച്ചു പണി പൂർത്തിയാക്കണമെങ്കിൽ മരങ്ങൾ മുറിക്കണം.പലതവണ ലേലം വച്ചെങ്കിലും ആരും എടുക്കാൻ തയാറായില്ല. അതേസമയം, ആനമൂളിയിൽ കലുങ്ക് നിർമാണത്തിനു തടസ്സമായിരുന്ന വലിയ മരം മുറിച്ചു മാറ്റി.
മരങ്ങൾ മുറിക്കുമ്പോഴേ വൈദ്യുതി ലൈൻ മാറ്റാൻ കഴിയൂ. മരം മുറിക്കുന്ന മുറയ്ക്കു ലൈൻ മാറ്റുമെന്നു കെഎസ്ഇബി അറിയിച്ചതായി കെആർഎഫ്ബി അധികൃതർ അറിയിച്ചു.അട്ടപ്പാടിയിലേക്കുള്ള 33 കെവി ലൈനാണു മാറ്റാനുള്ളത്.
അതേസമയം, ഇന്നലെ കെആർഎഫ്ബി സംഘം റോഡ് സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]