
ഇന്ന്
∙ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും അതിതീവ്രമഴയും തെക്കൻ കേരളത്തിൽ ശക്തമായ മഴയും തുടരും
∙കാസർകോട്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്; എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്
∙തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെയും കന്യാകുമാരി തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ
കുഴൽമന്ദം∙ ഗവ.മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്കു നേരിട്ട് രണ്ടാം വർഷത്തേക്ക് ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ 25 വരെ നടക്കും.
പ്ലസ്ടു സയൻസ്, ഐടിഐ, കെജിസിഇ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അർഹരായവർക്ക് ഇ-ഗ്രാന്റ്സ് വഴി ഫീസ് ആനുകൂല്യമുണ്ട്.വിവരങ്ങൾക്ക് 04922 272900, 9207904257, 9447627191.
അധ്യാപക ഒഴിവ്
ഷൊർണൂർ ∙ എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ സുവോളജി (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ഓഗസ്റ്റ് 5 ചൊവ്വാഴ്ച രാവിലെ 11 ന് ഇന്റർവ്യൂ നടത്തും.
അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]