
പാലക്കാട് ∙ വീടുകളിൽ നിന്ന് ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഇ–മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഇക്കഴിഞ്ഞ 15 മുതലാണ് ഹരിതകർമസേനാംഗങ്ങൾ വീടുകളിൽ നിന്ന് ഒഴിവാക്കിയ ട്യൂബ് ലൈറ്റ്, മോട്ടർ, മിക്സി, ടിവി തുടങ്ങിയ ഇലക്ട്രോണിക് മാലിന്യം ശേഖരിക്കാൻ തുടങ്ങിയത്.
അങ്ങോട്ടു പണം നൽകിയാണ് ഹരിതകർമസേന ഇതു ശേഖരിക്കുന്നത്. ഓരോ വസ്തുവിനും അവയുടെ തൂക്കത്തിന് അനുസരിച്ച് ക്ലീൻ കേരള കമ്പനി വില നിശ്ചയിച്ചിട്ടുണ്ട്.
ഇതു പ്രകാരമാണ് തുക നൽകുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനാൽ നഗരസഭ, കോർപറേഷൻ പരിധികളിലെ വീടുകളിൽ നിന്നു മാത്രമാണ് ഇപ്പോൾ ഇ–മാലിന്യം ശേഖരിക്കുന്നത്. ജില്ലയിൽ പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, ചിറ്റൂർ, ചെർപ്പുളശ്ശേരി നഗരസഭകളിൽ ആരംഭിച്ചു.
നിപ്പ കണ്ടെയ്ൻമെന്റ് സോണായതിനാൽ മണ്ണാർക്കാട് നഗരസഭയിൽ തുടങ്ങിയിട്ടില്ല. ഇ– മാലിന്യ ശേഖരണത്തിന് മുന്നോടിയായി ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു.
നിലവിൽ വർഷത്തിൽ 2 തവണയാണ് ഇ–മാലിന്യം വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുക.
ഇ–മാലിന്യം രണ്ടു തരം
ഇ മാലിന്യം രണ്ടുതരത്തിൽ തരംതിരിച്ചാണ് ഹരിതകർമസേന ശേഖരിക്കുന്നത്. 1.
പുനരുപയോഗിക്കാനാകുന്നവ, 2. ആപൽക്കരമായവ.
മിക്സി, ടിവി, റഫ്രിജറേറ്റർ തുടങ്ങിയവയെല്ലാം പുനരുപയോഗിക്കാനാകുന്നവയാണ്. ആപൽക്കരമായവ വീണ്ടും ഉപയോഗിക്കാൻ സാധിക്കില്ല.
സിഎഫ്എൽ ബൾബ്, ബാറ്ററികൾ, ട്യൂബ് ലൈറ്റ് പോലുള്ളവ ആപൽക്കരമായ ഇ–മാലിന്യത്തിൽപെടുന്നതാണ്. ആപൽക്കരമായ ഇ–മാലിന്യം കിലോയ്ക്ക് 55 രൂപ നിരക്കിലാണ് ക്ലീൻകേരള കമ്പനി ഹരിതകർമസേനയിൽ നിന്നു വാങ്ങുന്നത്.
ഇവ പിന്നീട് കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് (കീൽ) കൈമാറുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]