
മാന്നനൂർ–വാണിയംകുളം റോഡിന്റെ ടാറിങ് നാളെ തുടങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാണിയംകുളം ∙ മാന്നനൂർ വാണിയംകുളം റോഡിന്റെ ടാറിങ് പ്രവൃത്തികൾ നാളെ തുടങ്ങും. നിലവിലെ വലിയ കുഴികൾ അടയ്ക്കുന്നതിനുള്ള പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണെന്നു കരാറുകാരൻ അറിയിച്ചു. ടാറിങ് തുടങ്ങാനിരിക്കുന്ന റോഡിന്റെ സ്ഥിതിഗതികൾ പി. മമ്മിക്കുട്ടി എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരൻ ഒപ്പമുണ്ടായിരുന്നു. പൊതുമരാമത്തു വകുപ്പിന്റെ ഒരു കോടിയിലധികം രൂപ വിനിയോഗിച്ചാണ് നവീകരണം. 3 വർഷമായി വാണിയംകുളം-മാന്നനൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിട്ട്.
എന്നാൽ, ചെറുകാട്ടുപുലം സ്കൂൾ മുതൽ മാന്നനൂർ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡിന്റെ ടാറിങ് മാത്രം ഇതുവരെ നടന്നില്ല. ഇതോടെയാണ് വാണിയംകുളം -മാന്നനൂർ റോഡ് നവീകരണ പ്രവർത്തനങ്ങളിൽനിന്ന് കരാറുകാരനെ മാറ്റിയത്. അതിനു ശേഷം വന്ന കരാറുകാരനാണ് നിലവിൽ ജോലികൾ ചെയ്യുന്നത്. 6 സ്വകാര്യബസുകളും നിരവധി സ്കൂൾ ബസുകളും ദിവസേന സർവീസ് നടത്തുന്ന പാത കൂടിയാണിത്. വാണിയംകുളം മെഡിക്കൽ കോളജിലേക്കും മറ്റ് ആശുപത്രിയിലേക്കും ഇതുവഴിയാണ് പോകുന്നത്. മാന്നനൂർ എ.യു.പി. സ്കൂൾ, റെയിൽവേ സ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്നത് റോഡിന്റെ അവസാന ഭാഗത്താണ്. റോഡിന്റെ പ്രവൃത്തികൾ മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.