
കടമ്പിടി മദ്യവിൽപനശാല കളർ‘ഫുൾ’; മദ്യവിൽപനശാലയ്ക്ക് ഹരിതകേരളം മിഷന്റെ എ ഗ്രേഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറ്റിലഞ്ചേരി ∙ പരിസ്ഥിതി പരിപാലന സന്ദേശം സമൂഹത്തിനു പകർന്നു നൽകാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ച ബവ്റിജസ് കോർപറേഷന്റെ കടമ്പിടി മദ്യവിൽപന ശാലയ്ക്കു ഹരിതകേരളം മിഷന്റെ എ ഗ്രേഡ് ലഭിച്ചു. ഇതോടെ വിൽപനശാലയ്ക്കു ഹരിത സ്ഥാപനം ബഹുമതിയും ലഭിച്ചു. ശുചിത്വ–മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജസംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് ശുചിത്വവും ആകർഷണീയതയും പുലർത്തി മേനോൻപാറ വെയർഹൗസിനു കീഴിലെ കടമ്പിടി ഷോപ്പ് നടത്തിയിരിക്കുന്നത്.
മാലിന്യങ്ങൾ പലയിടത്തായി വലിച്ചെറിയുന്നതിനു പകരം അത് ഇടുന്നതിനായി ബിന്നുകൾ സ്ഥാപിച്ച് ഷോപ്പിലെത്തുന്നവരെ മാലിന്യങ്ങൾ അതിൽ തന്നെ നിക്ഷേപിക്കാനായി പ്രോത്സാഹിപ്പിച്ചിരുന്നു. ഹരിതകർമ സേനയ്ക്ക് നൽകുന്നതിനായി പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം തയാറാക്കി വച്ചിരുന്നു.ബില്ലുകൾ ഇടാനായി പ്രത്യേകം ബിന്നുകൾ സ്ഥാപിച്ചിരുന്നു. കൂടാതെ എല്ലാ ദിവസവും ഷോപ്പും പരിസരവും അടിച്ച് വൃത്തിയാക്കിയിരുന്നു. ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും ബിന്നുകൾ വച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എ ഗ്രേഡ് ലഭിച്ചിരിക്കുന്നത്. ഷോപ്പ് ഇൻ ചാർജ് മണികണ്ഠൻ, ഷോപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് പണികൾ നടത്തിയിരുന്നത്.