മണ്ണാർക്കാട് ∙ കുമരംപുത്തൂർ വെള്ളപ്പാടം തരിശിൽ കുന്തിപ്പുഴയോരത്ത് സംരക്ഷണ ഭിത്തി നിർമാണം ഇന്ന് തുടങ്ങും. റവന്യു വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ചെലവിലാണ് ഭിത്തി നിർമിക്കുന്നത്. മഴക്കാലത്ത് കുന്തിപ്പുഴ ഗതിമാറി ഒഴുകുന്നത് കാരണം തരിശ് നിവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായാണ് സംരക്ഷണ ഭിത്തി നിർമിക്കുന്നത്.
മഴക്കാലം തുടങ്ങുന്നതോടെ തരിശ് നിവാസികളുടെ ആശങ്കയും തുടങ്ങും. കുന്തിപ്പുഴ ഗതിമാറി ഏത് സമയവും വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്ന സ്ഥിയായിരുന്നു.രാത്രിയും പകലും ഭേദമില്ലാതെ കുടുംബാംഗങ്ങളെയും വളർത്തു മൃഗങ്ങളെയും കൂട്ടി തരിശിൽ നിന്ന് മാറുകയാണ് പതിവ്.
ഓരോ വർഷവും മഴക്കാലം കഴിയുമ്പോഴേക്കും കൃഷിയിടങ്ങൾ പുഴയെടുക്കുന്ന സ്ഥിതിയാണ്. പുഴയുടെ മറുകരയായ തെങ്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിച്ചതോടെ പുഴയുടെ കുത്തൊഴുക്ക് തരിശിലേക്കായിരുന്നു.
ഇതിനൊരു പരിഹാരം വേണമെന്ന് പതിറ്റാണ്ടുകളായി പ്രദേശത്തുകാർ ആവശ്യപ്പെടുന്നതാണ്. റവന്യു, ജലസേചന വകുപ്പുകളെല്ലാം നിരന്തരം സമീപിച്ചിരുന്നു. മുൻ പഞ്ചായത്തംഗം ഡി.വിജയലക്ഷ്മി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നിരന്തര ശ്രമഫലമായാണ് റവന്യു വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചത്.പുഴയ്ക്ക് സംരക്ഷണ ഭിത്തി നിർമിക്കുന്നതോടൊപ്പം പുഴയിലെ കല്ലുകൾ നീക്കി പുഴയുടെ ഒഴുക്ക് സുഗമമാക്കുന്ന പ്രവൃത്തികളുമാണ് നടത്തുന്നത്.
ഒരു പ്രദേശത്തെ ജനങ്ങൾക്ക് ഭീതിയില്ലാതെ വീടുകളിൽ ഉറങ്ങാൻ കഴിയുന്ന സാഹചര്യമാണ് ഈ പദ്ധതി പൂർത്തിയാകുന്നതിലൂടെ യാഥാർഥ്യമാകുന്നതെന്ന് പഞ്ചായത്തംഗം കെ.പി.ഇല്ല്യാസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

