പാലക്കാട് ∙ സംസ്ഥാന സർക്കാരിനെതിരെ കേരളത്തിലെ ജനങ്ങൾ ശക്തമായി പ്രതികരിച്ചതിന്റെ ഉദാഹരണമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ. നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തമായ ജനവിധി എൽഡിഎഫിനെതിരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അനിൽകുമാർ.
2026ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ കയറും. സർവീസ് പെൻഷൻ കുടിശിക ഉൾപ്പെടെ വിതരണം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടു പോകും.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആവശ്യങ്ങൾ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കാര്യമായി പരിഗണിക്കും.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു കെഎസ്എസ്പിഎ അംഗങ്ങൾ വലിയ പിന്തുണയാണ് നൽകിയതെന്നും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും അംഗങ്ങളുടെ പിന്തുണ ആവശ്യമാണെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി കെ.എം.എം.റഷീദ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി.മുരളി, സി.ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.പോൾ, ജില്ലാ ട്രഷറർ പി.ഭക്തവത്സലൻ, വി.രാമചന്ദ്രൻ, സി.വേലായുധൻ എന്നിവർ പ്രസംഗിച്ചു. ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്കരണ ഉടൻ നടപ്പിലാക്കുക, മെഡിസെപിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.നാരായണൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കുരുക്കൾ, ജില്ലാ വൈസ് പ്രസിഡന്റ് എ.ശിവരാമൻ, വി.എ.ലത്തീഫ്, എൻ.ഹരിദാസ്, എം.ശിവരാമൻ നായർ എന്നിവർ പ്രസംഗിച്ചു.
സുഹൃദ് സമ്മേളനം കെപിസിസി നിർവാഹക സമിതിയംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ ജില്ലാ വൈസ് പ്രസിഡന്റ് കെ.അനന്തൻ അധ്യക്ഷനായി. ഒ.പി.ഉണ്ണിമേനോൻ, എൻ.ജോയി, ഷാജി എസ്.തെക്കേതിൽ, സി.ടി.ഹരിദാസ്, എസ്.മധു, സി.മനോജ് കുമാർ, കെ.വേലുണ്ണി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ.ബാലകൃഷ്ണൻ (പ്രസി), കെ.എം.എം.റഷീദ് (സെക്ര), പി.ഭക്തവത്സലൻ (ട്രഷ). കെ.കെ.ഷൈലജ (വനിത ഫോറം പ്രസി), പി.ഡി.ഗ്രേസി (സെക്ര).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

