മണ്ണാർക്കാട്∙ പൊമ്പ്രയിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ യുവാവിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൊമ്പ്ര വടക്കേകര എടത്തൊടി വീട്ടിൽ ശ്രീകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ മുഖത്തു സാരമായി പരുക്കേറ്റ വരോട് സ്വദേശി അൻസിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊമ്പ്ര സ്വദേശി വിശ്വജിത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു അൻസിൽ.
സൽക്കാരത്തിൽ പങ്കെടുത്തതിനു ശേഷം വിശ്വജിത്തിന്റെ കുടുംബ വീട്ടിൽ അൻസിലും സുഹൃത്തുക്കളായ ഷാമിൽ, ആനന്ദ്, ആദിത്യൻ എന്നിവർ ഇരിക്കുന്നതിനിടെ സമീപത്തെ വീട്ടിലെ താമസക്കാരനായ ശ്രീകുമാർ എന്ന കുട്ടാപ്പി ഇവിടെ എത്തുകയും ഇവരോട് തട്ടിക്കയറുകയും കുപ്പിയിൽ കരുതിയിരുന്ന ആസിഡ് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

