പാലക്കാട് ∙ കൂടുതൽ സംസ്ഥാനാന്തര ട്രെയിൻ സർവീസുകൾക്കു വഴിതുറക്കുന്ന പൊള്ളാച്ചി– കോയമ്പത്തൂർ ബൈപാസ് ട്രാക്ക് നിർമിക്കാൻ റെയിൽവേ.300 കോടിയിലധികം രൂപ ചെലവു പ്രതീക്ഷിക്കുന്ന രണ്ടര കിലോമീറ്റർ ബൈപാസ് ട്രാക്ക് പദ്ധതി നിർദേശം ദക്ഷിണ റെയിൽവേ അംഗീകരിച്ചതോടെ പാലക്കാട് ഡിവിഷൻ തുടർനടപടി ആരംഭിച്ചു. പൊള്ളാച്ചി സ്റ്റേഷൻ എത്തുന്നതിനു മുൻപ്, ആനമലയിൽ നിന്നു കോവിൽപാളയം, കിണറ്റിൻകടവ്, പോത്തനൂർ വഴിയായിരിക്കും ബൈപാസ് ട്രാക്ക്.
കോവിൽപാളയത്തു പുതിയ റെയിൽവേ സ്റ്റേഷൻ വരും. പൊള്ളാച്ചി വഴിയുള്ള സർവീസുകൾ കൂടാതെ പാലക്കാട്ടു നിന്നു വാളയാർ വഴി കോയമ്പത്തൂർ മേഖലയിലേക്കുള്ള ട്രെയിനുകളും ഭാവിയിൽ ഇതുവഴി തിരിച്ചുവിടാനാകും.
വാളയാർ ചുരം മേഖലയിൽ വനത്തിലൂടെ കടന്നുപോകുന്ന ട്രാക്കിലെ നിയന്ത്രണങ്ങൾ വികസനത്തിനു തടസ്സമായതോടെയാണു റെയിൽവേ പുതിയ വഴി തേടിയത്.
വർധിച്ചുവരുന്ന ചരക്കു ഗതാഗതത്തിനും പുതിയ ട്രാക്ക് സഹായമാകും.എന്നാൽ, വർഷങ്ങൾക്കു മുൻപു നവീകരിച്ചു കമ്മിഷൻ ചെയ്ത പൊള്ളാച്ചി പാതയിൽ ആവശ്യത്തിനു ട്രെയിൻ അനുവദിക്കാൻ റെയിൽവേ ഇനിയും തയാറായിട്ടില്ല.
പാലക്കാട് ജംക്ഷൻ സ്റ്റേഷനിൽ പോകാതെ ട്രെയിനുകൾക്കു ഷൊർണൂർ പാതയിൽ എത്താനുള്ള ടൗൺ–പറളി ബൈപാസ് പ്രോജക്ട് റിപ്പോർട്ട് താമസിയാതെ റെയിൽവേ ബോർഡിനു കൈമാറും. പദ്ധതിക്കായി മനോരമ ക്യാംപെയ്ൻ നടത്തിയിരുന്നു.
വേഗനിയന്ത്രണത്തിൽ കുരുങ്ങിഎ,ബി ട്രാക്കുകൾ
വാളയാർ ചുരം മേഖലയിലെ എ, ബി ട്രാക്കുകളിൽ കയറ്റവും ഇറക്കവും വന്യമൃഗ സാന്നിധ്യവും മൂലം പകൽ മണിക്കൂറിൽ 75 കിലോമീറ്ററും രാത്രി 45 കിലോമീറ്ററുമായാണു വേഗ നിയന്ത്രണം. മണിക്കൂറിൽ 110 കിലോമീറ്ററാണു മറ്റിടങ്ങളിലെ വേഗം.
റൂട്ടിൽ ഗതാഗതതടസ്സം ഉണ്ടായാൽ പാലക്കാട് ജംക്ഷൻ സ്റ്റേഷൻ വരെ കുരുക്കിലാകും. ഇവിടെ മൂന്നാമത്തെ ലൈൻ സ്ഥാപിക്കാൻ സർവേ പൂർത്തിയാക്കിയെങ്കിലും സ്ഥലലഭ്യത പ്രയാസമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]