അപകടങ്ങളും മരണങ്ങളും തുടർക്കഥയായിട്ടും വാളയാർ – വടക്കഞ്ചേരി ദേശീയപാതയിൽ ചരക്കുവാഹനങ്ങൾക്ക് പാർക്കിങ് ബേ ഒരുക്കാൻ നടപടിയില്ല. ദേശീയപാതയിൽ ടോൾ പിരിവു തുടങ്ങി വർഷങ്ങളായെങ്കിലും പാർക്കിങ് ബേ നിർമാണത്തിനായുള്ള കാത്തിരിപ്പു തുടരുകയാണ്.
പൊലീസും മോട്ടർ വാഹന വകുപ്പും അഗ്നിരക്ഷാ സേനയും തുടർച്ചയായി റിപ്പോർട്ട് നൽകിയിട്ടും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും വിഷയത്തിൽ ഇടപെടുന്നില്ല.
നേരത്തെ ജിഎസ്ടി ചെക് പോസ്റ്റ് ഉണ്ടായിരുന്ന പ്രദേശത്ത് ഇതിനു സൗകര്യമൊരുക്കണമെന്നു ലോറി ഉടമകളുടെയും ജീവനക്കാരുടെയും സംഘടന ആവശ്യപ്പെട്ടെങ്കിലും ഈ സ്ഥലം മൃഗസംരക്ഷണ വകുപ്പും ജിഎസ്ടി വകുപ്പും ഏറ്റെടുത്തു. പിന്നീട് യാക്കരയിൽ ഇതിനായി ദേശീയപാത അതോറിറ്റി സ്ഥലം കണ്ടെത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. അമിതവേഗയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും പ്രധാന കാരണമെങ്കിലും അനധികൃത പാർക്കിങ്ങും പലപ്പോഴും അപകടവഴിയൊരുക്കുന്നുണ്ട്.
ദേശീയപാതയോരത്തെ അനധികൃത പാർക്കിങ് മൂലം 6 മാസത്തിനിടെ 27 അപകടങ്ങളിലായി 7 പേരുടെ ജീവൻ നഷ്ടമായി.
ഇന്നലെയുണ്ടായതിനു സമാനമായ അപകടം മുൻപും ഇതേ ഭാഗത്തുണ്ടായിട്ടുണ്ട്. 2019 ജൂണിൽ നിർത്തിയിട്ട
കണ്ടെയ്നർ ലോറിക്ക് പിന്നിൽ വാൻ ഇടിച്ച് കുട്ടികൾ ഉൾപ്പെടെ 5 പേർ മരിച്ചിരുന്നു. അതേസമയം, ഇതിനു തൊട്ടപ്പുറത്തുള്ള തമിഴ്നാട് ചാവടിയിലും മധുക്കരയിലും ചരക്കുലോറികൾക്കായി പാർക്കിങ് ബേയും ജീവനക്കാർക്ക് വിശ്രമകേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
അതിനാൽ വാളയാർ കഴിഞ്ഞാൽ ഒരിടത്തും അനധികൃത പാർക്കിങ് ഇല്ല. ഇതിനാൽ ഇത്തരം അപകടങ്ങളും കുറവാണ്. കഴിഞ്ഞ 9 മാസത്തിനിടെ മാത്രം ചെറുതും വലുതുമായ ഇരുന്നൂറിലേറെ അപകടങ്ങളാണ് ദേശീയപാതയിലുണ്ടായത്.
17 പേർ മരിച്ചപ്പോൾ 56 പേർക്കു പരുക്കേറ്റു. വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിനു ശേഷം സുരക്ഷാനടപടികൾ ഊർജിതമാക്കി, അപകടം കൂടുതൽ നടക്കുന്ന ഹോട് സ്പോട്ടുകൾ കണ്ടെത്തി പരിശോധനകൾ കർശനമാക്കിയെങ്കിലും ആഴ്ചകൾ കഴിഞ്ഞപ്പോൾ എല്ലാം പഴയപടിയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]