
പാലക്കാട് ∙ ഓണസദ്യ കേമമാക്കാൻ ഇത്തവണ പാലക്കാടൻ പച്ചക്കറിയുടെ സമൃദ്ധി. ഓണം മുന്നിൽ കണ്ട് ജില്ലയിലെ കർഷകർ ഒരുക്കിയ പച്ചക്കറി നമ്മുടെ ഉപയോഗം കഴിഞ്ഞ് മറ്റു ജില്ലകളിലേക്കും നൽകാനുണ്ടാകുമെന്നാണു സൂചന. ജില്ലയിൽ 1761.30 ഹെക്ടർ സ്ഥലത്താണ് ഇത്തവണ ഓണക്കാലം കണക്കാക്കി പച്ചക്കറിക്കൃഷി ഒരുക്കിയിട്ടുള്ളത്.
32,052 മെട്രിക് ടൺ വിളവാണു കൃഷിവകുപ്പ് പ്രതീക്ഷിക്കുന്നത്. 201 മെട്രിക് ടൺ പച്ചക്കറിയെങ്കിലും അധിക ഉൽപാദനം പ്രതീക്ഷിക്കുന്നു.
കാട്ടാന, കാട്ടുപന്നി മുതൽ മയിലിന്റെയും മലയണ്ണാന്റെയും ശല്യത്തെയും കാലാവസ്ഥ വ്യതിയാനത്തെയും പ്രതിരോധിച്ചാണ് കർഷകർ വിളയിറക്കിയത്.
അട്ടപ്പാടിയിൽ ഇത്തവണ തക്കാളി, കുമ്പളം, മത്തൻ, ഇഞ്ചി എന്നിവയ്ക്കു പുറമേ ബീറ്റ്റൂട്ടും ചെറിയുള്ളിയും ചെറിയ അളവിൽ ഉണ്ടാകും. 400 മെട്രിക് ടൺ ചെറിയുള്ളിയും 30 മെട്രിക് ടൺ ബീറ്റ്റൂട്ടുമാണ് ഈ മേഖലയിൽ നിന്ന് ഉൾപ്പെടെ പ്രതീക്ഷിക്കുന്നത്.
ചെർപ്പുളശ്ശേരി മേഖലയിൽ ചേനയാണു മുഖ്യം. വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, എലവഞ്ചേരി, അയിലൂർ, കോട്ടായി മേഖലകളിലും ഇത്തവണ വിള കാര്യമായി ഉണ്ടാകും.കർഷകർ നട്ടുപരിപാലിച്ച ചേനക്കൃഷി ജില്ലയിൽ 226 ഹെക്ടറിലുണ്ട്.
ഇവിടെ നിന്ന് 4612 മെട്രിക് ടൺ വിളവുണ്ടാകുമെന്നാണു പ്രതീക്ഷ.
4210 മെട്രിക് ടൺ കുമ്പളവും 4115 മെട്രിക് ടൺ പടവലവും പ്രതീക്ഷിക്കുന്നു. പ്രതിസന്ധികൾക്കിടയിലും ഇത്തവണ 400 ഹെക്ടറിൽ നേന്ത്രവാഴക്കൃഷിയുമുണ്ട്. 7184 മെട്രിക് ടൺ വിളവാണ് പ്രതീക്ഷിക്കുന്നത്.
മികച്ച വില ലഭിക്കണമെന്നാണു കർഷകന്റെ പ്രത്യാശ. എലവഞ്ചേരി പോലെയുള്ള മേഖലയിൽ നിന്നുൾപ്പെടെ 1583 മെട്രിക് ടൺ പയറും 3043 മെട്രിക് ടൺ പാവയ്ക്കയും പ്രതീക്ഷിക്കുന്നു.മറ്റു പച്ചക്കറികളുടെ പ്രതീക്ഷിക്കുന്ന വിളവ് (മെട്രിക് ടണ്ണിൽ ) : വെണ്ട
:728,, തക്കാളി : 630, ചുരയ്ക്ക : 320, വഴുതന : 531, പച്ചമുളക് : 591, കോവൽ : 82, ചേമ്പ് : 129, നാരങ്ങ : 64, മുരിങ്ങക്കായ : 3.31, ഇഞ്ചി 317, പീച്ചിങ്ങ : 128, …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]