പാലക്കാട് ∙ കറുത്ത ചരടിൽ കോർത്ത താലി ഉയർത്തി കർഷകർ പറഞ്ഞു ‘ ഇനി ഇതു മാത്രമേ പണയം വയ്ക്കാനുള്ളൂ’. മക്കളുടെയും പേരക്കുട്ടികളുടെയും സ്വർണം വരെ പണയം വയ്ച്ചു കഴിഞ്ഞു.
അതുകൊണ്ടാണു രണ്ടു മൂന്നു വട്ടം കൃഷിയിറക്കിയത്, ജീവിതച്ചെലവുകൾ നടത്തുന്നത്. ഇനി ഓണം ഉണ്ണാൻ പോലും തുകയില്ല. ഭാര്യയുടെ കെട്ടുതാലി വരെ വിൽക്കേണ്ട
സ്ഥിതിയിലാണ്.
ഇതു കണ്ടും സർക്കാരുകൾക്കു മനസ്സിലായില്ലെങ്കിൽ…നെല്ലളന്ന് 5 മാസം കഴിഞ്ഞിട്ടും വില ലഭിക്കാത്തതിനെത്തുടർന്നു ചിങ്ങം ഒന്ന് കരിദിനമായി ആചരിച്ച് കർഷക സംരക്ഷണ സമിതി കേരളയുടെ നേതൃത്വത്തിലാണു കർഷകർ പാലക്കാട് അഞ്ചുവിളക്കിനു സമീപം പ്രതീകാത്മക കെട്ടുതാലി പണയം വയ്ക്കൽ പ്രതിഷേധം നടത്തിയത്.
തോളിൽ കറുത്ത തോർത്തും ഇട്ടിരുന്നു. നെല്ലെടുപ്പിന്റെ ഓരോ ഘട്ടത്തിലും കർഷകരെ ദ്രോഹിക്കുകയാണ്. സംസ്ഥാനം താങ്ങുവില വിഹിതം വർധിപ്പിക്കുന്നില്ലെന്നു മാത്രമല്ല വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു.
പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽ നിന്നു സംസ്ഥാനത്തിന് അർഹതപ്പെട്ട ജലം നേടിയെടുക്കാൻ നടപടിയില്ല.
വന്യമൃഗശല്യത്തിനു പരിഹാരം കാണാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞു മാറുന്നു.
ഇത്തരം നയങ്ങൾക്കും നടപടികൾക്കും എതിരെയായിരുന്നു കർഷക പ്രതിഷേധം.കേരളം കേന്ദ്രത്തെയും കേന്ദ്രം കേരളത്തെയും കുറ്റപ്പെടുത്തി കൈ കഴുകുമ്പോൾ കർഷകരാണു കടക്കെണിയിലാകുമെന്നു കൃഷിക്കാർ പറഞ്ഞു. സമിതി രക്ഷാധികാരി കെ.ചിദംബരൻകുട്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.വിജയൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി സി.പ്രഭാകരൻ, ട്രഷറർ ടി.സഹദേവൻ, വൈസ് പ്രസിഡന്റുമാരായ കെ.ശിവാനന്ദൻ, വി.രാമദാസ്,
ആർ.മനോഹരൻ, കുറ്റിപ്പാടം മുരളീധരൻ, സെക്രട്ടറിമാരായ കെ.സി.രാമദാസ്, സെക്രട്ടറിമാരായ കെ.സി.രാമദാസ്, കെ.സഹദേവൻ, ദീപൻ ചിറ്റൂർ, ശെൽവൻ കിണാശ്ശേരി, കൊല്ലങ്കോട് സംയുക്ത പാടശേഖര സമിതി സെക്രട്ടറി എം.അനിൽബാബു, എം.ഹരിദാസ് ചാമപ്പറമ്പിൽ പല്ലശ്ശന, ഗോപാലകൃഷ്ണൻ പല്ലശ്ശന, ഗോപി കൊടുവായൂർ എന്നിവർ പ്രസംഗിച്ചു. നെല്ലുവില അനന്തമായി വൈകുന്നതിനെതിരെ സമിതി വൈസ് പ്രസിഡന്റ് കെ.ശിവാനന്ദൻ ഇത്തവണയും കോടതിയെ സമീപിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]