പാലക്കാട് ∙ അജ്ഞാത വാഹനം ഇടിച്ചു ശേഖരീപുരം കൽമണ്ഡപം ബൈപാസിനു സമീപം പലാൽ ജംക്ഷനിലെ സിഗ്നൽ പോസ്റ്റ് തകർന്നു റോഡിലേക്ക് വീണു. ആ നേരത്ത് വാഹന യാത്രക്കാരും മറ്റും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
റോഡിനു കുറുകെ വീണതിനാൽ ഭാഗികമായി കുറച്ചു സമയം ഗതാഗത തടസ്സമുണ്ടായി. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു സംഭവം.
അതുവഴി പ്രഭാത നടത്തത്തിനെത്തിയവരാണു സിഗ്നൽ പോസ്റ്റ് തകർന്നു കിടക്കുന്നത് കണ്ടത്.
ഉടൻ പൊലീസിൽ വിവരം അറിയിച്ചു. കെഎസ്ഇബി അധികൃതരും പൊലീസുമെത്തി റോഡിൽ നിന്നു പോസ്റ്റ് നീക്കി. സിഗ്നൽ പോസ്റ്റും അതിലെ പരസ്യ ബോർഡും ഉൾപ്പെടെ തകർന്നിട്ടുണ്ട്.
ഇടിച്ച വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. വാഴക്കുല ലോഡുമായി വന്ന വാഹനമാണു പോസ്റ്റിൽ ഇടിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
വാഹനത്തിനായി അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]