
കോട്ടായി ∙ പുളിനെല്ലി കളരിക്കൽ പറമ്പിൽ തളച്ചിരുന്ന ആന നാട്ടിലിറങ്ങി മൂന്നുമണിക്കൂർ പരിഭ്രാന്തി പരത്തി. കുറുവട്ടൂർ ഗണേഷ് എന്ന ആനയെ ആളൊഴിഞ്ഞ കളരിക്കൽ പറമ്പിലാണു കുറച്ചു ദിവസമായി തളച്ചിരുന്നത്.
ബുധനാഴ്ച പുലർച്ചെ നാലോടെയാണ് ആന അള്ളനൂർകാവ് വിജയന്റെ വളപ്പിൽ നിൽക്കുന്നതായി സമീപവാസികൾ കാണുന്നത്. ആദ്യം കാട്ടാനയാണെന്നാണു കരുതിയത്.
നേരത്തേ സമീപ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം എത്തിയിട്ടുണ്ട്.നാട്ടുകാരും പൊലീസും വനംവകുപ്പും അന്വേഷണം നടത്തിയപ്പോഴാണു കുറുവട്ടൂർ പ്രകാശന്റെ ഉടമസ്ഥതയിലുള്ള ആനയാണെന്നു കണ്ടെത്തിയത്.
പാപ്പാൻ എത്തി ആനയെ വിളിച്ചതോടെ കൂടെ പോയി. കാലിൽ ഒറ്റച്ചങ്ങലയിലാണ് ആനയെ തളച്ചതെന്നും കുറുക്കനെയോ പന്നിയെയോ കണ്ട് ആന ചങ്ങല പൊട്ടിച്ചു വന്നതാവാം എന്നും കരുതുന്നു. മദപ്പാടിന്റെ ചെറിയ ലക്ഷണം ഉള്ളതായും സംശയിക്കുന്നതായി പാപ്പാൻ പറഞ്ഞു.
ആന ഒന്നരക്കിലോമീറ്ററോളം ദൂരം പാടവരമ്പിലൂടെ കൃഷി നശിപ്പിക്കാതെയാണു പറമ്പിലെത്തിയത്. പിന്നീട് വരുന്ന വഴിക്കുള്ള വാഴ കുറെയെല്ലാം അകത്താക്കിയിട്ടുണ്ട്.
പറമ്പിൽ നിലയുറപ്പിച്ച ശേഷം മൂന്നു മണിക്കൂറോളം ശാന്തനായി നിന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]