
ആലത്തൂർ ∙ ദേശീയപാത 544ൽ സ്വാതി ജംക്ഷനു സമീപം കുമ്പളക്കോട് പാത ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് പണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞാണ് പാലക്കാട്– തൃശൂർ പാത തുറന്നത്.
സ്വാതി ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായിട്ടാണ് കലുങ്ക് നിർമിച്ചത്. ഇതിനിടെയാണു റോഡ് ഇടിഞ്ഞുതാഴ്ന്നത്. വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനു ദേശീയപാതയ്ക്കു കുറുകെ അഴുക്കുചാൽ നിർമിക്കുന്നതിനൊപ്പമായിരുന്നു കലുങ്ക് നിർമാണവും.
ഇവിടെ കോൺക്രീറ്റിങ് പൂർത്തിയായി.
6 മാസം മുൻപാണു പണി ആരംഭിച്ചത്. ഇതിനിടെ മേയ് 24നാണ് പണി തീരാനുള്ള ഭാഗത്തെ ട്രാക്ക് ഇടിഞ്ഞുതാഴ്ന്ന് ഗർത്തം രൂപപ്പെട്ടത്.
ഈ ഭാഗം 16 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും പൊളിച്ചുനീക്കിയാണ് കോൺക്രീറ്റ് ചെയ്തത്. സർവീസ് പാതയും അഴുക്കുചാലും വാനൂർ മുതൽ കിണ്ടിമൊക്ക് വരെ പൂർത്തിയാക്കാനുണ്ട്. സ്വാതി ജംക്ഷനിൽ അടിപ്പാതയ്ക്കായി സ്പീഡ് ട്രാക്ക് ഉടൻ പൊളിക്കും.
സ്വാതി ജംക്ഷനിലെ പാലക്കാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രവും പൊളിച്ചുകഴിഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]