പാലക്കാട് നഗരത്തിൽ ഇന്ന് (മേയ് 18) ഗതാഗത ക്രമീകരണം; നിയന്ത്രണം ഉച്ചയ്ക്കു 2 മുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ കത്തോലിക്കാ കോൺഗ്രസ് രാജ്യാന്തര സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്കു രണ്ടു മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
നിയന്ത്രണം ഇങ്ങനെ
∙ തൃശൂർ, കുഴൽമന്ദം, കോട്ടായി ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ ദേശീയപാതയിലൂടെ ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിക്കണം. കെഎസ്ആർടിസി ബസുകൾ കണ്ണനൂരിൽ നിന്നു തിരിഞ്ഞു തിരുനെല്ലായി, പുതുപ്പള്ളിത്തെരുവ് വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രവേശിച്ച് ഇതുവഴി തന്നെ തിരികെ പോകണം.
∙ കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്തു നിന്നു വരുന്ന കെഎസ്ആർടിസി ബസുകളും തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകളും കണ്ണനൂർ വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രവേശിച്ച് ഇതുവഴി തന്നെ തിരിച്ചു പോകണം.
∙ കൊടുമ്പ്, ചിറ്റൂർ ഭാഗത്തു നിന്നു വരുന്ന ബസുകളും മറ്റു വാഹനങ്ങളും കാടാങ്കോടു നിന്നു തിരിഞ്ഞു ദേശീയപാതയിലൂടെ ചന്ദ്രനഗർ – കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡ് റോഡിൽ എത്തണം.
∙ കൊല്ലങ്കോട്, നെന്മാറ, കൊടുവായൂർ ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ യാക്കര മേൽപാലം സർവീസ് റോഡ് വഴി കാഴ്ചപ്പറമ്പ് ജംക്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞു ദേശീയപാതയിൽ പ്രവേശിച്ചു ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിക്കണം.
∙ തേങ്കുറിശ്ശി, നെന്മാറ ഭാഗത്തു നിന്നു വരുന്ന ബസുകൾ കാഴ്ചപ്പറമ്പ് ജംക്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞു ദേശീയപാത, ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിക്കണം.
∙ കോട്ടായി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഭാഗത്തേക്കു പോകേണ്ട ബസുകൾ ടൗൺ സ്റ്റാൻഡിൽ നിന്നു ശകുന്തള ജംക്ഷൻ വഴി ഗവ.വിക്ടോറിയ കോളജ്, ചുണ്ണാമ്പുതറ, പേഴുങ്കര, മേപ്പറമ്പ് വഴി പോകണം.
∙ കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ ഒലവക്കോട്, കാവിൽപ്പാട് ബൈപാസ് വഴി മേപ്പറമ്പ്, മേഴ്സി കോളജ്, വെണ്ണക്കര, പുതുപ്പള്ളിത്തെരുവ് ലിങ്ക് റോഡിലൂടെ സ്റ്റാൻഡിൽ പ്രവേശിച്ച് ഇതുവഴി തിരികെ പോകണം.
∙ റെയിൽവേ കോളനി, മലമ്പുഴ ഭാഗത്തു നിന്നു വരുന്ന ബസുകൾ താരേക്കാടു നിന്നു വലത്തേക്കു തിരിഞ്ഞ് ബിഒസി റോഡ് വഴി ടൗൺ സ്റ്റാൻഡിൽ പ്രവേശിച്ച് ഇതുവഴി തിരിച്ചു പോകണം.
∙ ഒറ്റപ്പാലം ഭാഗത്തു നിന്നു വരുന്ന ചരക്കു വാഹനങ്ങൾ മേഴ്സി കോളജ്, കണ്ണനൂർ വഴി പോകണം.
∙ വാളയാർ ഭാഗത്തു നിന്നു വരുന്ന ചരക്കു വാഹനങ്ങൾ കൽമണ്ഡപത്തു നിന്നു മണലി ബൈപാസ്, ഒലവക്കോട് വഴി പോകണം.
പാർക്കിങ് ക്രമീകരണം
∙ കോട്ടമൈതാനത്ത് ഇന്നു വൈകിട്ട് 6നു നടക്കുന്ന കലാമേളയ്ക്കു വരുന്നവർ വാഹനങ്ങൾ ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്ത് അകത്തും പുറത്തുമായി പാർക്ക് ചെയ്യണമെന്നു പൊലീസ് അറിയിച്ചു.