അഗളി ∙ ഗ്രാമപാതയോരത്തിരുന്ന് എല്ലാം മറന്നു പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രം പങ്കുവച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സിനിമയൊരുങ്ങുന്നു. ഡൽഹിയിലുൾപ്പെടെ പല നഗരങ്ങളിലും മലിനവായുവും മറ്റും ജനജീവിതത്തെ അസ്വസ്ഥമാക്കുന്ന സാഹചര്യത്തിലാണ്, ശുദ്ധവായു ശ്വസിക്കാനാകുന്ന ഇവളാണ് ലോകത്തിലെ ഏറ്റവും സമ്പന്ന എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചത്.
ഇതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് സംവിധായകൻ വിജീഷ് മണിയാണ് ‘ഉസിർ –സേവ് യുവർ ബ്രീത്ത്’ എന്ന ചിത്രം ഒരുക്കുന്നത്.
പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി ലോകശ്രദ്ധ നേടിയ സിനിമകൾ ചെയ്തയാളാണ് വിജീഷ് മണി. ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതുൾപ്പെടെ ദേശീയ, രാജ്യാന്തര തലങ്ങളിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
വിജീഷ് മണിയുടെ സിനിമകളിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വിഷയങ്ങൾ മഖൻലാൽ ചതുർവേദി സർവകലാശാല വൈസ് ചാൻസലറുടെ നേതൃത്വത്തിൽ പഠനവിഷയമാക്കി തയാറാക്കിയ ഗവേഷണപ്രബന്ധം യുജിസി കെയർ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.
ശ്വസിക്കാൻ ഓക്സിജൻ കയ്യിൽ കരുതേണ്ട കാലം ദൂരെയല്ലെന്ന മുന്നറിയിപ്പാണ് ഈ സിനിമ നൽകുന്നതെന്നു സംവിധായകൻ പറഞ്ഞു.
മലയാളം, തമിഴ് താരങ്ങളും ഗോത്ര കലാകാരന്മാരും അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ അട്ടപ്പാടിയിൽ തുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

