നെന്മാറ (പാലക്കാട്) ∙ വിത്തനശ്ശേരി അള്ളിച്ചോടിൽ വനംവകുപ്പു സ്ഥാപിച്ച കൂട്ടിൽ ഇന്നലെ കുടുങ്ങിയ പുലി ഡിസംബർ 23ന് അത്തിമറ്റത്തിൽ എ.കെ.ശശിയുടെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ പുലിയാണെന്നു തിരിച്ചറിഞ്ഞു. വീട്ടിലെ റോട്ട്വൈലർ നായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ നായ ഓടിക്കുന്നതായിരുന്നു അന്നു സിസിടിവിയിൽ പതിഞ്ഞത്. സംഭവം ഏറെ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. പുലിയുടെ മുഖത്തു ചെറിയ മുറിവുകളുണ്ട്.
കൂട്ടിൽ നിന്നു പുറത്തു കടക്കാനുള്ള വെപ്രാളത്തിൽ കമ്പിവലയിൽ ഇടിച്ചുണ്ടായ പരുക്കായിരിക്കാം എന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൂട്ടിൽ ഇരയാക്കി നിർത്തിയ നായയുടെ പിൻഭാഗത്തും ചെറിയ പരുക്കുണ്ട്. പുലിയുടെ നഖം തട്ടിയതാകാമെന്നാണു നിഗമനം. ഡിസംബർ 23ന് സിസിടിവിയിൽ പതിഞ്ഞ പുലിയാണെന്നു വാലിന്റെ നീളവും ശരീരപ്രകൃതിയും വിലയിരുത്തിയാണു തിരിച്ചറിഞ്ഞത്. നെല്ലിയാമ്പതി കൈകാട്ടിയിലേക്കു കൊണ്ടുപോയ പുലിയെ വനംവകുപ്പ് ഡോക്ടറെത്തി പരിശോധിച്ചു.
പരുക്കു നിസ്സാരമാണെന്നു കണ്ടതോടെ പറമ്പിക്കുളത്തിന്റെ അതിർത്തിപ്രദേശമായ തൂത്തംപാറയിലെ വനംവകുപ്പ് കെട്ടിടത്തിൽ എത്തിച്ചു. നിരീക്ഷണത്തിനു ശേഷം പറമ്പിക്കുളം വനമേഖലയിലേക്കു തുറന്നുവിടുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

