വടക്കഞ്ചേരി ∙ കിഴക്കഞ്ചേരി കൊന്നയ്ക്കൽ കടവ് ആനയടിയൻ പരുതയിൽ ചരിത്രപ്രാധാന്യമുള്ള മുനിയറകൾ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിന് പുരാവസ്തു വകുപ്പ് നടപടികൾ ആരംഭിച്ചു. മുനിയറകളെ കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പുരാവസ്തു വകുപ്പ് ഫീൽഡ് അസിസ്റ്റന്റ് ബിന്നി കെ.ഈപ്പനെ ചുമതലപ്പെടുത്തിയിരുന്നു.
ഇവർ സമർപ്പിച്ച റിപ്പോർട്ടിൽ ഇവിടെയുള്ള മഹാശിലാ സ്മാരകങ്ങൾ സംരക്ഷിക്കേണ്ടവയാണെന്ന് വ്യക്തമാക്കിയിരുന്നു.തുടർ നടപടിയായി സ്മാരകങ്ങളുമായി ബന്ധപ്പെട്ട ഉപരിതല പരിശോധന നടത്തുന്നതിനായി എസ്കവേഷൻ അസിസ്റ്റന്റ് വിമൽകുമാർ, ഫീൽഡ് അസിസ്റ്റന്റ് ബിന്നി കെ.
ഈപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇവരുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം 1968 ലെ കേരള പ്രാചീന സ്മാരകങ്ങളും പുരാവസ്തു സങ്കേതങ്ങളും പുരാവശിഷ്ടങ്ങളും സംബന്ധിച്ച നിയമപ്രകാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. കിഴക്കഞ്ചേരി 2 വില്ലേജിൽ റീസർവേ ബ്ലോക്ക് 39-ൽ സർവേ നമ്പർ 302-ൽ ഉൾപ്പെടുന്ന സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന മുനിയറകളിൽ ഒന്ന് സാമൂഹിക വിരുദ്ധർ തകർത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട്, കൊന്നയ്ക്കൽ കടവ് സ്വദേശിയായ എം. ഹരിദാസൻ 2025 ഒക്ടോബർ 17ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുരാവസ്തു വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.മൂന്ന് മാസങ്ങൾക്ക് മുൻപ് മുനിയറകളുടെ ചില ഭാഗങ്ങൾ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും നാശനഷ്ടം വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനോ, പ്രതികളെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.
സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചാൽ മാത്രമേ മുനിയറകളുടെ നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ കഴിയൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

