ഒറ്റപ്പാലം ∙ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ നിലച്ച ഒറ്റപ്പാലം–ചെർപ്പുളശ്ശേരി റോഡിൽ പൊടി ശല്യം രൂക്ഷമായതോടെ യാത്രക്കാരും പാതയോരത്തെ കുടുംബങ്ങളും വ്യാപാരികളും ദുരിതത്തിൽ.
പൊടി ശമിപ്പിക്കാൻ സ്വന്തം നിലയിൽ റോഡ് നനയ്ക്കേണ്ട ഗതികേടിലാണു നാട്ടുകാർ.
പണികൾ നിലച്ച റോഡ്, നിർമാണം ഏറ്റെടുത്ത കരാറുകാർ ദിവസവും നനയ്ക്കുന്നുണ്ടെങ്കിലും പൊള്ളുന്ന വെയിലിൽ ഇതു ഫലപ്രദമല്ലെന്നാണു പരാതി. നനച്ചു നിമിഷങ്ങൾക്കകം ഉണങ്ങി വീണ്ടും പൊടി പറക്കുന്നതാണു യാത്രക്കാരെയും പാതയോരത്തെ വ്യാപാരികളെയും കുടുംബങ്ങളെയും വലയ്ക്കുന്നത്.കോൺക്രീറ്റ് മിശ്രിതവും മണ്ണും കാറ്റിൽ ശക്തമായി പാറുന്നതാണു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
ചെർപ്പുളശ്ശേരി റോഡിലെ ഒറ്റപ്പാലം മുതൽ കിഴൂർ റോഡ് കവല വരെയുള്ള ഭാഗം വീതികൂട്ടി നവീകരിക്കുന്ന പദ്ധതി നിലച്ചതാണു ഗതാഗതത്തിനു പ്രതിസന്ധി സൃഷ്ടിക്കുന്നതോടൊപ്പം നാടിനു തന്നെ ആശങ്കയായി മാറുന്നത്.കിഴൂർ റോഡ് കവല മുതൽ ചെർപ്പുളശേരി ടൗൺ വരെയുള്ള ഭാഗത്തെ നവീകരണം ആദ്യ ഘട്ടത്തിൽ പൂർത്തിയായിരുന്നു.
സ്ഥലമേറ്റെടുപ്പും വളവുകൾ നിവർത്തലും ഉൾപ്പെടെ റോഡ് വിപുലീകരണം സംബന്ധിച്ച സാങ്കേതിക കുരുക്കുകളിൽപ്പെട്ടാണു രണ്ടാംഘട്ട പദ്ധതി തുടങ്ങാൻ വൈകിയത്.അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ പദ്ധതി ഒരു വർഷം പിന്നിടുമ്പോൾ പൂർത്തിയായതു പാതയോരത്തെ ചാലുകളുടെയും ഏതാനും കലുങ്കുകളുടെയും നിർമാണം മാത്രം.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു നിർമാണച്ചുമതല. 54 കോടി രൂപ ചെലവിൽ കെആർഎഫ്ബിയുടെ (കേരള റോഡ് ഫണ്ട് ബോർഡ്) നേതൃത്വത്തിലാണു നവീകരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

