പാലക്കാട് ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ ഒലവക്കോട്–താണാവ് ഭാഗത്ത് ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു. തുടർന്നു മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ചരക്കുവാഹനങ്ങൾ പൊലീസ് വഴിതിരിച്ചു വിട്ടു. യാത്രക്കാരുടെ ബുദ്ധിമുട്ടു പരിഗണിച്ച് ബസുകൾ ഒലവക്കോട്–താണാവ് വഴി കടത്തിവിട്ടു.
ആംബുലൻസ് ഉൾപ്പെടെ അത്യാഹിത വാഹനങ്ങൾ കുരുക്കിൽ അകപ്പെടാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. ടാറിങ് പ്രവൃത്തിയും ഗതാഗത നിയന്ത്രണവും സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നെങ്കിലും നല്ല തിരക്ക് അനുഭവപ്പെട്ടു.
ഇതിനിടെ യന്ത്രത്തകരാറും ടാറിങ്ങിനെ ബാധിച്ചു. ഈ സമയം ഒലവക്കോട് ജംക്ഷനിലെ കുഴി അടയ്ക്കൽ പൂർത്തിയാക്കി.
ഒരു ഘട്ട ടാറിങ് മാത്രം നടത്തേണ്ടിടത്ത് അത്തരം പ്രവൃത്തികൾ പൂർത്തിയായി.
കൂടുതൽ തകർന്ന ഭാഗങ്ങളിൽ ഒരു പാളി ടാറിങ് കൂടി നടത്തേണ്ടതുണ്ട്. ഒന്നാം ഘട്ട
ടാറിങ് പൂർത്തിയായതിൽ ധനകാര്യ വിഭാഗം ഇന്നു പരിശോധന നടത്തിയേക്കും. തുടർന്നു നാളെ വൈകിട്ടോ, വെള്ളിയാഴ്ച പകലോ ആയി രണ്ടാം ഘട്ട
ടാറിങ് പ്രവൃത്തികളും നടത്തും. ഈ സമയത്തും ഗതാഗത നിയന്ത്രണം ഉണ്ടാകും.
ദേശീയപാത അതോറിറ്റി അനുവദിച്ച 37 ലക്ഷം രൂപ ചെലവിട്ടാണ് അറ്റകുറ്റപ്പണി.
13 വർഷമായി നവീകരിച്ചിട്ടില്ല
∙ 13 വർഷമായി ഒലവക്കോട്–താണാവ് റോഡ് നവീകരിച്ചിട്ടില്ല. താൽക്കാലിക അറ്റകുറ്റപ്പണി മാത്രമേ നടത്തുന്നുള്ളൂ.
പൂർണതോതിൽ നവീകരിക്കാത്തത് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒലവക്കോട്–താണാവ് റോഡ് പുതുക്കിപ്പണിയാൻ പൊതുമരാമത്ത് ദേശീയപാത വിഭാഗം പദ്ധതി സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇത് അംഗീകരിക്കേണ്ടതും തുക അനുവദിക്കേണ്ടതും ദേശീയപാത അതോറിറ്റിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

