കോയമ്പത്തൂർ∙ ഇരുചക്ര വാഹന റാലി ഉദ്ഘാടനം ചെയ്ത് റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് പരാമർശിക്കുന്നതിനിടെ അധിക ശബ്ദത്തിലെത്തിയ വാഹനങ്ങൾ ട്രാഫിക് ഡപ്യൂട്ടി കമ്മിഷണർ പിടിച്ചെടുത്തു.
കോയമ്പത്തൂരിൽ ഞായറാഴ്ച രാവിലെ പിആർഎസ് ഗ്രൗണ്ടിൽ നടന്ന കോവൈ വിഴാ റാലിയിലാണ് ഭീകര ശബ്ദം ഉണ്ടാക്കിയെത്തിയ വാഹന ഉടമകളെ ബോധവൽക്കരിച്ചത്.
യങ് ഇന്ത്യൻസ് സംഘടിപ്പിക്കുന്ന 18ാം കോവൈ വിഴാ ഉദ്ഘാടന ചടങ്ങിലാണ് ഡിസി എസ്.അശോക് കുമാർ നിയമലംഘകരെ പിടികൂടിയത്. നിയമം ലംഘിച്ച് സൈലൻസർ മാറ്റി മറ്റുള്ളവർക്ക് ഉപദ്രവകരമാകുന്ന രീതിയിൽ ബൈക്ക് ഉപയോഗിക്കുന്നവരെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പടക്കം പൊട്ടിക്കുന്ന ശബ്ദത്തിൽ ബൈക്ക് വേദിക്കരികിൽ എത്തിയത്.
ഉടൻതന്നെ വണ്ടി കസ്റ്റഡിയിലെടുക്കാൻ നിർദേശിക്കുകയായിരുന്നു.
ആയിരത്തോളം ഇരുചക്ര വാഹനങ്ങൾ റാലിയിൽ പങ്കെടുക്കാൻ എത്തിയെങ്കിലും സമൂഹത്തിലെ ഉന്നതരുടെ ഇരുപതോളം ബൈക്കുകൾ സൈലൻസർ മാറ്റി മോടിപിടിപ്പിച്ചാണ് എത്തിയിരുന്നത്. തെറ്റാണെന്ന് അറിയില്ലെന്ന് ഇവർ പറഞ്ഞതോടെ റാലിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിസി പറയുകയും സൈലൻസർ മാറ്റാൻ നിർബന്ധിക്കുകയും ചെയ്തു.
ആദ്യം ശബ്ദമുയർത്തിയെത്തിയ വാഹനത്തെ ഒറിജിനൽ സൈലൻസർ ഘടിപ്പിച്ച ശേഷം വിട്ടേക്കാമെന്ന് ട്രാഫിക് പൊലീസ് നിർദേശം വച്ചതോടെ ഒറിജിനൽ സൈലൻസർ എത്തിച്ചു പിഴയിൽ നിന്നു രക്ഷപ്പെട്ട വാഹനമുടമ സ്ഥലം വിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

