പാലക്കാട് ∙ വിവാദങ്ങൾക്കിടെ നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് അടിയന്തരസ്വഭാവത്തോടെ കൈമാറിക്കിട്ടിയ കുറിപ്പ് സുന്ദരം കോളനിയെക്കുറിച്ചായിരുന്നു. സുന്ദരം കോളനിക്ക് നിയമസഭയുമായി അഭേദ്യമായ മറ്റൊരു ബന്ധമുണ്ട്. നഗരത്തിൽ തോടിന്റെ ഓരത്ത് താമസിച്ചിരുന്ന ഒരു കൂട്ടം ആളുകളെ പുനരധിവസിപ്പിച്ച തങ്ങളുടെ പ്രിയപ്പെട്ട
എംഎൽഎ സി.എം.സുന്ദരത്തോടുള്ള സ്നേഹത്താലാണ് സുന്ദരം കോളനി എന്ന പേരു നൽകിയത്. നിലവിൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് കൈവശ രേഖയുണ്ടെങ്കിലും പട്ടയം ലഭിച്ചിട്ടില്ല.
ഈ കോളനിയുടെ ആവശ്യത്തിനായി എണ്ണമറ്റ സബ്മിഷനുകളും ചോദ്യോത്തരങ്ങളുമാണ് സി.എം.സുന്ദരം നിയമസഭയിൽ ഉന്നയിച്ചിട്ടുള്ളത്. സുന്ദരത്തിനു ശേഷം എംഎൽഎമാരെല്ലാവരും കോളനിയുടെ പട്ടയ വിഷയത്തിൽ ഇടപെട്ടു.
രാഹുലും ഈ വിഷയത്തിൽ കത്ത് നൽകിയിരുന്നു.
1977 മുതൽ 1991 വരെ സി.എം.സുന്ദരം ആയിരുന്നു പാലക്കാട്ടെ എംഎൽഎ. നാലു തവണ പിഎസ്പി പ്രതിനിധിയായും 1991 ൽ കോൺഗ്രസ് ടിക്കറ്റിലും അദ്ദേഹം ജയിച്ചു. 80ൽ അദ്ദേഹം മന്ത്രിയായ കാലത്താണ് ചേരി നിർമാർജന യത്നത്തിന്റെ ഭാഗമായി സുന്ദരം കോളനി രൂപീകൃതമായത്. സ്പെഷൽ കോംപൗണ്ട് പ്ലാൻ പ്രകാരം തോടിനരികിൽ താമസിച്ചിരുന്ന നിവാസികളെ പുനരുദ്ധാരണം നടത്തുന്നതിന് വേണ്ടി നഗരസഭയും സംസ്ഥാന സർക്കാരും രണ്ടര ഏക്കറോളം വരുന്ന സ്ഥലം ഏറ്റെടുത്താണ് സുന്ദരം കോളനി രൂപീകരിച്ചത്.
കൈവശരേഖയുള്ള 86 കുടുംബങ്ങൾക്കു പട്ടയം അനുവദിക്കുന്ന കാര്യത്തിൽ അടിയന്തര നടപടിക്രമങ്ങൾ സ്വീകരിച്ച് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രിക്കു കത്തു നൽകണമെന്ന കുറിപ്പാണ് പിഎ പി.സുജിത്ത് നൽകിയത്. മന്ത്രിക്കു നൽകിയ കത്തിലെ ആദ്യ ആവശ്യം ഇതായിരുന്നു.
പിരായിരി പഞ്ചായത്തിൽ അധിക തസ്തിക അനുവദിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ∙ വിസ്തൃതമായ പിരായിരി പഞ്ചായത്തിലെ വില്ലേജ് ഓഫിസിൽ അധിക തസ്തികകൾ അനുവദിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മന്ത്രി കെ.രാജനു കത്തു നൽകി. വില്ലേജ് ഓഫിസ് രണ്ടാക്കണമെന്ന കത്തു നൽകിയെങ്കിലും പുതിയ ഓഫിസുകൾ പരിഗണിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പക്ഷേ, ജനങ്ങളുടെ സൗകര്യത്തിനായി നിലവിലെ വില്ലേജിൽ കൂടുതൽ തസ്തികകൾ അനുവദിക്കണമെന്ന നിവേദനം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ പാലക്കാട് -3, യാക്കര വില്ലേജ് ഓഫിസുകളെ കൂടി പരിഗണിക്കുക. താലൂക്ക് ഓഫിസ് ഉൾപ്പെടെ റവന്യൂവകുപ്പിന്റെ ഓഫിസുകളെ ഒരു കുടക്കീഴിലാക്കാൻ റവന്യു ടവർ സ്ഥാപിക്കുക.
ഭൂമി തരംമാറ്റത്തിലെ വൈകൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]