പാലക്കാട് ∙ പട്ടിക്കര ബൈപാസിൽ നിന്നു ചുണ്ണാമ്പുതറയിലേക്കുള്ള മേൽപാലം സർവീസ് റോഡ് ആരു നേരെയാക്കുമെന്ന തർക്കം മുറുകുന്നു. പരിസരത്തെ രാംനഗർ കോളനിയിലേക്കുള്ള പ്രധാന വഴികൂടിയാണിത്.
തകർന്ന റോഡിൽ അപകട സാധ്യത വർധിച്ചതോടെ പരിഹാരം തേടി ജില്ലാ കലക്ടർക്കു കത്തു നൽകാനും ഒപ്പം നടപടിക്കും ഒരുങ്ങുകയാണു നഗരസഭ.
ചുണ്ണാമ്പുതറ റെയിൽവേ മേൽപാലത്തിന്റെ സർവീസ് റോഡ് ആയതിനാൽ പാത ദേശീയപാത വിഭാഗത്തിന്റെ കീഴിലാണെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. രാംനഗർ കോളനിയിലേക്കു ശുദ്ധജല വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജല അതോറിറ്റിയാണു റോഡ് ആദ്യം വെട്ടിപ്പൊളിച്ചത്.
പൈപ്പിട്ട
ശേഷം അതോറിറ്റി മെറ്റലിട്ടെങ്കിലും കെഎസ്ഇബി പ്രവൃത്തികൾക്കായി റോഡ് വീണ്ടും പൊളിച്ചു. ഇതിനുള്ള തുക കെട്ടിവച്ചിട്ടുണ്ടെന്നാണു കെഎസ്ഇബി അറിയിച്ചതെന്നു നഗരസഭാധികൃതർ പറഞ്ഞു.
അതേസമയം റോഡ് നേരെയാക്കാനുള്ള തുക കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടു ജല അതോറിറ്റിക്കു കത്തു നൽകിയിട്ടുണ്ടെന്നാണു റോഡ് അറ്റകുറ്റപ്പണി നടത്തുന്ന ദേശീയപാത വിഭാഗം നഗരസഭയെ അറിയിച്ചിട്ടുള്ളത്. അതേസമയം, തങ്ങൾ ആദ്യം അറ്റകുറ്റപ്പണി നടത്തിയെന്നാണു ജല അതോറിറ്റി പറയുന്നത്.
വകുപ്പുകൾ തമ്മിലുള്ള തർക്കം മുറുകുന്ന സാഹചര്യത്തിലാണു നഗരസഭ ജില്ലാ കലക്ടറെ സമീപിക്കുന്നത്.
വാട്ടർടാങ്ക് റോഡിൽ അപകടാവസ്ഥ
മൂത്താന്തറ വാട്ടർടാങ്ക് റോഡിൽ ജല അതോറിറ്റി ഇന്നലെ പേരിനു പ്രവൃത്തി തുടങ്ങി. റോഡിൽ ഇളകിക്കിടക്കുന്ന കോൺക്രീറ്റ് കട്ടകൾ വശത്തേക്കു മാറ്റിയിട്ടു.
ഇതോടെ ഈ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കുഴിയിലേക്കു പതിക്കുന്ന സ്ഥിതിയാണ്. ഇന്നു റോഡ് പരിശോധിച്ച ശേഷം നഗരസഭ തുടർ നടപടി സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]