
ഷൊർണൂർ ∙ കണയം വല്ലപ്പുഴ റോഡിൽ 10 മണിക്കൂറിനിടെ ബസ് ഉൾപ്പെടെ 3 വാഹനങ്ങൾ കുടുങ്ങി. മണ്ണാരംപാറ കല്ലുരുട്ടി പ്രദേശത്താണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി വാഹനങ്ങൾ കുടുങ്ങിയത്. ഇന്നലെ പുലർച്ചെ നാലിനാണ് തീർഥാടകർ സഞ്ചരിച്ച ബസ് നാലര മണിക്കൂർ നേരം കുടുങ്ങിക്കിടന്നത്.
സേലത്തു നിന്നു തിരുനാവായ ക്ഷേത്രദർശനത്തിനായി 55 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. വെള്ളിയാഴ്ച രാത്രി അമിതഭാരവുമായി വന്ന ലോറികളും ഇതേ കയറ്റത്തിൽ കുടുങ്ങിയിരുന്നു.
ലോറി കുടുങ്ങിക്കിടക്കുന്നതു കണ്ട ബസിനു മുന്നോട്ടു പോകാൻ കഴിയാതായതോടെ ഒരു കിലോമീറ്ററോളം പിന്നോട്ടു വരികയായിരുന്നു.
അതിനു ശേഷം സമീപത്തെ ഗ്രൗണ്ടിനോടു ചേർന്നു ബസ് തിരിക്കാനുള്ള ശ്രമത്തിനിടെ റോഡരികിലെ പൈപ്പ് ചാലിൽ പിൻചക്രം പൂർണമായും താഴ്ന്ന് ബസിന്റെ ഒരു ഭാഗം ചരിഞ്ഞു.
ഇതോടെ നാലര മണിക്കൂർ ബസിൽ ഉണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടുന്ന യാത്രക്കാർ ദുരിതത്തിലായി.മുന്നിൽ കുടുങ്ങിക്കിടന്നിരുന്ന 2 ലോറികളും ക്രെയിൻ ഉപയോഗിച്ച് രാവിലെ 8ന് വലിച്ചു കയറ്റിയ ശേഷമാണ് ബസ് മുന്നോട്ടുപോയത്. വാടാനാംകുറുശ്ശി റോഡിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ഉയരമേറിയതും ഭാരമേറിയതുമായ വാഹനങ്ങൾ ഈ വഴി പോകുന്നതും റോഡിൽ കുടുങ്ങുന്നതും പതിവാണ്. കഴിഞ്ഞദിവസം ലോറി കുടുങ്ങിയതിനെതുടർന്നു പൊട്ടിയ ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതു പ്രദേശത്തെ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ഒരാഴ്ച മുൻപാണു ഭാരം കയറ്റി വന്ന ലോറി ഇതേ റോഡിൽ മണ്ണാരംപാറയിലെ കയറ്റം കയറാൻ ആകാതെ കുടുങ്ങിക്കിടന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]