
മണ്ണാർക്കാട് ∙ കുമരംപുത്തൂർ ചങ്ങലീരിയിൽ നിപ്പ ബാധിച്ചു രോഗി മരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തു കടക്കാൻ ശ്രമിച്ച യുവാവിനു പൊലീസ് മർദനം. പെരിമ്പടാരി ഒന്നാംമൈൽ മനച്ചിത്തൊടി ഉമ്മർ ഫാറൂഖിനാണു മർദനമേറ്റത്. ഉമ്മറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ന്യൂ അൽമ ആശുപത്രിക്കു സമീപത്തെ കവലയിലാണു സംഭവം.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഇന്നലെ ഒന്നരയ്ക്ക് കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തു പോകാനെത്തിയ യുവാവിനെ പൊലീസ് തടഞ്ഞു. ഇതു വകവയ്ക്കാതെ ബൈക്കിൽ പോയ യുവാവ് റോഡിൽ നിരത്തിവച്ചിരുന്ന ബാരിക്കേഡ് ഇടിച്ചു തെറിപ്പിച്ചു.
രണ്ടുമണിയോടെ വീണ്ടും എത്തിയ യുവാവിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് തടഞ്ഞു. പ്രകോപിതനായ യുവാവ് സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും യൂണിഫോമിന്റെ കോളറിൽ കയറിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു കൃത്യനിർവഹണം തടസ്സപ്പെടുത്തി. സിവിൽ പൊലീസ് ഓഫിസർ എ.ആർ.കൃഷ്ണകുമാറിന്റെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]