
അധ്യാപക ഒഴിവ്
തച്ചമ്പാറ∙ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം , ക്രാഫ്റ്റ് / നീഡിൽ വർക്ക് എന്നീ തസ്തികകളിൽ അധ്യാപക ഒഴിവ്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി 18നു മുൻപായി സ്കൂൾ ഓഫിസുമായി ബന്ധപ്പെടണം.
മട്ടത്തുക്കാട്∙ഗവ.ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവുണ്ട്. കൂടിക്കാഴ്ച 21 ന് രാവിലെ 11 ന്.
കൂടിക്കാഴ്ച നാളെ
കാരാകുറുശ്ശി ∙ ഗവ.ഹൈസ്കൂളിൽ മ്യൂസിക്, തുന്നൽ എന്നീ അധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 18നു രാവിലെ 11നു സ്കൂളിൽ നടക്കും.
ഫോൺ: 04924 249041.
നെറ്റിപ്പട്ടം, വെഞ്ചാമരം നിർമാണത്തിൽ പരിശീലനം
പാലക്കാട് ∙ ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്റെ നേതൃത്വത്തിൽ വീട്ടമ്മമാർക്കായി നെറ്റിപ്പട്ടം, വെഞ്ചാമരം എന്നിവ നിർമിക്കുന്നതിനുള്ള ഒരു മാസത്തെ സൗജന്യ പരിശീലനം നൽകും.21നു മുൻപ് അപേക്ഷിക്കണം. 9497827192, 9495851248.
സൗജന്യ ആയുർവേദ ചികിത്സാ ക്യാംപ് 20ന്
കഞ്ചിക്കോട് ∙ പ്രീക്കോട്ട് ന്യൂ കോളനി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ന്യൂ കോളനി കമ്യൂണിറ്റി ഹാളിൽ 20നു രാവിലെ 9.30 മുതൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാംപ് നടത്തും. ഗവ.ആയുർവേദ കേന്ദ്രത്തിലെ ഡോ.എ.ബിജി, ഡോ.വി.ദിവ്യ എന്നിവർ രോഗികളെ ചികിത്സിക്കും.
താൽപര്യമുള്ളവർ 9.30നു നേരിട്ടെത്തി റജിസ്റ്റർ ചെയ്യണം.
ലോക കടുവാദിനം: റീൽസ് മത്സരം
പറമ്പിക്കുളം ∙ ലോക കടുവാദിനത്തോടനുബന്ധിച്ചു പറമ്പിക്കുളം ടൈഗർ റിസർവും വനം പരിസ്ഥിതി വിഭാഗവും ചേർന്നു റീൽസ് മത്സരം സംഘടിപ്പിക്കുന്നു. വനഭൂമിയിൽ നിന്നു വ്യത്യസ്ത ജീവജാലങ്ങളുടെ പശ്ചാത്തലത്തിൽ തയാറാക്കുന്ന 60 സെക്കൻഡ് ദൈർഘ്യമുള്ള റീലുകൾ 28 മുതൽ ഓഗസ്റ്റ് 13 വരെ അയയ്ക്കാം.
കൂടുതൽ വിവരങ്ങൾക്കു പറമ്പിക്കുളം ടൈഗർ റിസർവിന്റെ വെബ്സൈറ്റോ ഇൻസ്റ്റഗ്രാം പേജോ സന്ദർശിക്കുക. Parambikulam_Tiger_Reserve
ട്രെയിൻ നിയന്ത്രണം
കോയമ്പത്തൂർ∙ പോത്തന്നൂർ റെയിൽവേ യാഡിലും പോത്തന്നൂർ – മധുക്കരയ്ക്കിടയിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 16608 കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ്, 16722 മധുര – കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകൾ 18, 20 തീയതികളിൽ ഭാഗികമായി മാത്രമായിരിക്കും സർവീസ് നടത്തുക.
കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് പാലക്കാട് വരെയും മധുര – കോയമ്പത്തൂർ എക്സ്പ്രസ് പൊള്ളാച്ചി വരെയും സർവീസ് നടത്തും. പകൽ സമയങ്ങളിൽ പോത്തന്നൂരിൽ നിന്നു പാലക്കാട് ഭാഗത്തേക്കുള്ള എ, ബി ലൈനുകളിൽ ട്രെയിനുകൾ വൈകിയോടാൻ സാധ്യതയുണ്ട്.സേലം ഡിവിഷനിൽപെട്ട
ലാലാപേട്ട്, കുളിത്തല സ്റ്റേഷനുകളിൽ ലവൽ ക്രോസിൽ നടക്കുന്ന പ്രവൃത്തികൾ കാരണം 17,18, 21, 22 തീയതികളിൽ 16843 തിരുച്ചിറപ്പള്ളി – പാലക്കാട് ടൗൺ എക്സ്പ്രസ് കുളിത്തലവരെയും 16844 പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി എക്സ്പ്രസ് കരൂർ ജംക്ഷൻ വരെയും മാത്രമായിരിക്കും സർവീസ് നടത്തുക.
ഇന്ന് വൈദ്യുതി മുടങ്ങും
പാലക്കാട് ∙ മലമ്പുഴ 110 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് നാലു വരെ 110 കെവി മലമ്പുഴ, 110 കെവി കല്ലടിക്കോട്, 110 കെവി മണ്ണാർക്കാട് എന്നീ സബ് സ്റ്റേഷൻ പരിധിയിലുള്ള എല്ലാ ഫീഡറുകളിലും ഭാഗികമായോ പൂർണമായോ വൈദ്യുതി തടസ്സം നേരിടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]