
കണ്ണംകുളം – പ്രധാനി റോഡ് തകർന്നു; തകർന്നതു കരാർ കാലാവധി പൂർത്തിയാകും മുൻപേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി∙ കിഴക്കഞ്ചേരി – വടക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണംകുളം – പ്രധാനി റോഡ് തകർന്നു. നിർമാണം നടത്തി അധികം വൈകാതെ റോഡ് തകർന്നതോടെ പ്രതിഷേധം ശക്തമായി. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നു പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാരൻ തിരിഞ്ഞു നോക്കുന്നില്ല. കരാർ കാലാവധി പൂർത്തിയാകും മുൻപേ റോഡ് തകർന്നു.
കരാറിൽ അഞ്ചു വർഷം അറ്റകുറ്റപ്പണി നടത്തണമെന്നു നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.കണ്ണംകുളത്തു ട്രാൻസ്ഫോമറിനു സമീപം ഇറക്കത്തിൽ റോഡ് പൂർണമായും ഒലിച്ചുപോയി. വൻകുഴികൾ രൂപപ്പെട്ടു. ഇവിടെ വാഹനങ്ങൾ കുഴിയിൽ ഇറങ്ങി കയറിപ്പോകാൻ ബുദ്ധിമുട്ടുകയാണ്.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും വർധിച്ചു. ചിറവംപാടത്തും റോഡ് കുണ്ടും കുഴിയുമായി ചെളിമൂടി കിടക്കുകയാണ്. മലയോരമേഖലയായ പാലക്കുഴി, പനംകുറ്റി, വാൽക്കുളമ്പ്, ഒറവത്തൂർ, കണ്ണംകുളം, ആനക്കുഴിപ്പാടം, ചെങ്ങാനി ഭാഗങ്ങളിൽ നിന്നു പച്ചക്കറി മുതൽ കാർഷിക ഉൽപന്നങ്ങളെല്ലാം ഇതുവഴിയാണു വടക്കഞ്ചേരിയിലേക്കും ദേശീയപാത വഴിയും കൊണ്ടുപോകുന്നത്.ക്ഷേത്രവും മോസ്ക്കും മില്ലുകളും ഉള്ള പ്രധാന പാതയായിട്ടും പാത നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. റോഡിന്റെ കുഴിയടയ്ക്കാതെ റീടാറിങ് നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. പാത കടന്നുപോകുന്ന പ്രധാന ഭാഗങ്ങൾ എല്ലാം തകർന്നു കിടക്കുകയാണ്.