
എലപ്പുള്ളിയിൽ ജനവാസ മേഖലയിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി പിഴയടപ്പിച്ചു
എലപ്പുള്ളി ∙ കഞ്ചിക്കോട്–പാറ റോഡിൽ ജനവാസ മേഖലയിൽ മാലിന്യം തള്ളിയ പിക്കപ് വാൻ നാട്ടുകാർ വളഞ്ഞിട്ടു പിടികൂടി. ഇന്നലെ രാവിലെ എട്ടരയോടെയാണു റോഡരികിൽ തെർമോക്കോൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയത്. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ മെംബർ എ.അപ്പുക്കുട്ടൻ, കർഷകരായ ജയനിവാസൻ, കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാർ വാഹനം പിടികൂടി ഡ്രൈവറെയും ജീവനക്കാരനെയും തടഞ്ഞുവച്ചു.
ഇവർ വിവരം നൽകിയതു പ്രകാരം പഞ്ചായത്ത് അധ്യക്ഷ കെ.രേവതിബാബുവും സെക്രട്ടറി എസ്.എൽ.സുമയും അടങ്ങിയ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. കസബ പൊലീസും സ്ഥലത്തെത്തി.ഗുരുവായൂരിൽ നിന്നാണ് പിക്കപ് വാൻ വന്നത്. ജീവനക്കാർക്കെതിരെ പൊതുസ്ഥലത്തു മാലിന്യം തള്ളിയതിനു കേസെടുത്തു. പഞ്ചായത്ത് ആരോഗ്യ വിഭാഗം 25,000 രൂപ പിഴയടപ്പിച്ചു.
മാലിന്യം ഇവരെ കൊണ്ടു തന്നെ നീക്കം ചെയ്യിച്ച ശേഷം പഞ്ചായത്തിന്റെ ഹരിത കർമസേനയ്ക്കു കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]