പാലക്കാട് ∙ ജില്ലയിൽ രണ്ടാംവിള കൊയ്ത്ത് അടുത്തിരിക്കെ നെല്ലെടുപ്പിന് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. 3 പാഡി മാർക്കറ്റിങ് ഓഫിസർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 2 പേരാണ് ഉള്ളത്.
നെല്ലെടുപ്പിൽ ഇവരെ സഹായിക്കാനുള്ള പാഡി പ്രൊക്യൂർമെന്റ് തസ്തികയിലേക്ക് കൃഷിവകുപ്പിൽ നിന്ന് കൃഷി അസിസ്റ്റന്റുമാരെയാണു നിയോഗിക്കുക.
ഒന്നാംവിളയിൽ 20 കൃഷി അസിസ്റ്റന്റുമാരെ നിയോഗിച്ചെങ്കിലും ചുമതലയേറ്റത് 7 പേർ മാത്രമാണ്. ഒന്നാം വിളയിൽ സപ്ലൈകോ സംഭരണം വൈകി ഒട്ടേറെ കൃഷിക്കാർ നെല്ലു പുറത്തു വിറ്റതിനാലാണ് ഉദ്യോഗസ്ഥക്ഷാമം പ്രതിസന്ധി സൃഷ്ടിക്കാതിരുന്നത്.
രണ്ടാംവിളയിൽ പാലക്കാട് അടക്കമുള്ള ജില്ലകളിൽ റെക്കോർഡ് നെല്ലുസംഭരണം പതിവാണ്.
ആവശ്യത്തിനു കൃഷി അസിസ്റ്റന്റുമാരെ ഉറപ്പാക്കിയാൽ മാത്രമേ നെല്ലെടുപ്പ് സുഗമമാകൂ. സംഭരണത്തിലെ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കേണ്ടത് സപ്ലൈകോ, കൃഷി വകുപ്പുകൾ സംയുക്തമായാണ്.
ജില്ലയിൽ ചിലയിടങ്ങളിൽ കൊയ്ത്തു തുടങ്ങിയിട്ടുണ്ട്.
ഫെബ്രുവരിയോടെ കൊയ്ത്തു സജീവമാകും. സംഭരണം കാര്യക്ഷമമാക്കാൻ താൽപര്യമുള്ള പരിസര പ്രദേശങ്ങളിലുള്ള ഉദ്യോഗസ്ഥർക്കു മുൻഗണന നൽകി നിയമിക്കണമെന്നും ആവശ്യമുണ്ട്.
ഇപ്പോൾ നടപടി തുടങ്ങിയാൽ മാത്രമേ നെല്ലെടുപ്പിനു മുൻപ് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാനാകൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

