കൊപ്പം ∙ ടൗണിലെ കുരുക്കു നിയന്ത്രിക്കാന്‍ സിഗ്നല്‍ സ്ഥാപിച്ചാല്‍ മാത്രം പോരാ. ടൗണില്‍ നാലു റോഡുകളിലും ഗതാഗതത്തിനും കാല്‍നട
യാത്രികര്‍ക്കും തടസ്സമായ വൈദ്യുതിത്തൂണുകളും അനധികൃത പാര്‍ക്കിങ്ങും മാറ്റണമെന്ന ആവശ്യം ശക്തമായതോടെ കഴിഞ്ഞ മാസം സ്ഥാപിച്ച സിഗ്നലിന്റെ പ്രവര്‍ത്തനോദ്ഘാടനം മാറ്റിവച്ചിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സിഗ്നല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണു പറഞ്ഞിരുന്നത്. കഴിഞ്ഞ മാസാവസാനം സിഗ്നലിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തുമെന്നും പഞ്ചായത്ത് അറിയിച്ചിരുന്നു.
എന്നാല്‍, സിഗ്നല്‍ സ്ഥാപിച്ച് ഒന്നര മാസമായിട്ടും പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ കഴിഞ്ഞ ദിവസം സിഗ്നല്‍ ഉദ്ഘാടനം നടത്താനായി പഞ്ചായത്ത് തീരുമാനിച്ചു. നടപടികളിലേക്കു നീങ്ങിയെങ്കിലും ടൗണിലെ ട്രാഫിക് തടസ്സങ്ങള്‍ നീക്കാതെ സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്നതു ശരിയല്ലെന്ന പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും രംഗത്തു വരികയായിരുന്നു.
ടൗണില്‍ വളാഞ്ചേരി, പെരിന്തല്‍മണ്ണ, മുളയന്‍കാവ്, പട്ടാമ്പി റോഡുകളിലെ അനധികൃത പാര്‍ക്കിങ്ങും ഗതാഗതത്തിനു തടസ്സമായ ഇലക്ട്രിക് പോസ്റ്റുകളും മാറ്റാതെ സിഗ്നല്‍ കൊണ്ടു മാത്രം കുരുക്കു നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ വ്യാപാരികളുടെ നിര്‍ദേശം കൂടി പരിഗണിക്കണമെന്നുമായിരുന്നു ആവശ്യം.
കൊപ്പം ടൗണിലെ വ്യാപാര സംഘടനകളോടും മോട്ടര്‍ തൊഴിലാളി യൂണിയനുകളോടും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളോടും ആലോചിക്കാതെയാണു സിഗ്നല്‍ പ്രവര്‍ത്തനോദഘാടനം നടത്തുന്നത് എന്നായിരുന്നു ആരോപണം.
നിര്‍ദേശങ്ങളും ആവശ്യങ്ങളും പരിഗണിക്കാതെ സിഗ്നല്‍ സ്ഥാപിച്ചാല്‍ ശക്തമായ സമരങ്ങളുമായി രംഗത്തു വരുമെന്നു വ്യാപാരികള്‍ അറിയിച്ചതോടെയാണ് ഉദ്ഘാടനം മാറ്റിയത്. ജംക്ഷനില്‍ നാലു റോഡുകളുടെയും വശങ്ങളിലായി റോഡിലേക്കു കയറി നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും കാല്‍നട
യാത്രക്കാര്‍ക്കു തടസ്സമായി ഫുട്പാത്തിലെ കയ്യേറ്റങ്ങളും ഒഴിപ്പിക്കണം.
ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി പണിത നടപ്പാതയിലൂടെ കാല്‍നട യാത്രികര്‍ക്കു പോകാന്‍ കഴിയാത്ത വിധം കയ്യേറ്റങ്ങളുണ്ട്.
വീതി കൂടിയ റോഡുകളില്‍ ഇത്രയും തടസ്സങ്ങളുണ്ടായതാണു ഗതാഗതതടസ്സത്തിനു പ്രധാന കാരണമെന്നും ഇത് അടിയന്തരമായി നീക്കണമെന്നും ആയിരുന്നു വ്യാപാരികളുടെ ആവശ്യം.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സിഗ്നലിന്റെ ഉദ്ഘാടനം പഞ്ചായത്ത് മാറ്റി വച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ആദ്യമാണു പഞ്ചായത്ത് സിഗ്നല്‍ സ്ഥാപിച്ചത്.
പാലക്കാട്ടെ സ്വകാര്യ കമ്പനിയാണു സിഗ്നല്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാലാണു സിഗ്നലിന്റെ ഉദ്ഘാടനം മാറ്റിവച്ചതെന്നു പഞ്ചായത്ത് അധ്യക്ഷ ടി.വി.വത്സല പറഞ്ഞു. അടുത്ത ദിവസം തന്നെ ഉദ്ഘാടനം നടത്തുമെന്നും പഞ്ചായത്ത് അധ്യക്ഷ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

