കൊല്ലങ്കോട് ∙ ഊട്ടറയിൽ ഗായത്രിപ്പുഴയ്ക്കു കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്കു തുടക്കമായി. പില്ലറുകൾ നിർമിക്കുന്നതിനുള്ള നിലമൊരുക്കമാണു തുടങ്ങിയത്.
പില്ലറുകൾ നിർമിച്ച് അതിനു മുകളിൽ സ്പാനുകൾ സ്ഥാപിച്ചാണു പുതിയ പാലത്തിന്റെ നിർമാണം. പില്ലർ നിർമാണത്തിനായി പാറകൾ പൊട്ടിച്ചു നീക്കി.
പാലത്തിനു സമീപത്തായി കോൺക്രീറ്റ് പ്രവൃത്തികൾക്കായുള്ള സ്ഥലം ഒരുക്കിയിട്ടുണ്ട്.
5.99 കോടി രൂപ ചെലവിട്ടാണു പുതിയ പാലം നിർമിക്കുന്നത്. വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുന്ന വിധത്തിൽ 7.5 മീറ്റർ വീതിയിൽ പ്രധാന പാതയും ഇരുവശവും കാൽനടക്കാർക്കു പ്രയോജനപ്പെടുന്ന വിധത്തിൽ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും.
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് ലിമിറ്റഡാണു (റൈറ്റ്സ്) പുതിയ പാലത്തിന്റെ ഡിസൈൻ തയാറാക്കിയത്.
ഇതു ചെന്നൈ ഐഐടിയിലെ വിദഗ്ധർ പരിശോധിച്ച് അംഗീകാരം നൽകുകയായിരുന്നു. നിലവിലെ പാലത്തിനു പടിഞ്ഞാറു മാറിയാണു പുതിയ പാലം.
കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണു നിർമാണച്ചുമതല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

