പാലക്കാട് ∙ കാലിൽ ആഴത്തിലുള്ള മുറിവുമായി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തമിഴ്നാട് സ്വദേശിക്ക് ചികിത്സ ലഭിക്കാതെ വരാന്തയിൽ കിടക്കേണ്ടി വന്നത് മണിക്കൂറുകളോളം. തമിഴ്നാട് അരിയലൂർ സ്വദേശിയായ യുവാവാണു ജില്ലാ ആശുപത്രിയിലെ ഐസിയുവിലേക്ക് പോകുന്ന വരാന്തയിൽ മണിക്കൂറുകളോളം വേദന സഹിച്ച് കിടന്നത്.
ആരോരും തുണയില്ലാതെയാണ് ഇയാൾ ഇന്നലെ ഉച്ചയോടെ ജില്ലാ ആശുപത്രിയിലെത്തിയത്.
കാലിൽ ആഴത്തിലുള്ള മുറിവേറ്റതിനാൽ ഇയാൾക്ക് നടക്കാനും കഴിഞ്ഞിരുന്നില്ല. മുറിവിൽ നിന്നു ചോര ഒഴുകുന്ന നിലയിലായിരുന്നു.
ആശുപത്രിയിലെത്തിയ മറ്റു രോഗികളും പൊലീസും ഉൾപ്പെടെ ഇടപെട്ടതിനെ തുടർന്നു വൈകിട്ടോടെ ഇയാൾക്ക് ചികിത്സ നൽകി. ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് സംവിധാനത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

