മുതലമട ∙ രണ്ടാംവിള നെൽക്കൃഷിക്കുള്ള ജലസേചനത്തിനായി ചുള്ളിയാർ, മീങ്കര അണക്കെട്ടുകൾ കനാലിലേക്കു തുറന്നു.
ചുള്ളിയാർ ഡാം ഇന്നലെ ഉച്ചയ്ക്കു 12 നും മീങ്കര വൈകിട്ടു നാലിനുമാണു തുറന്നത്. 20 വരെയുള്ള ദിവസങ്ങളിൽ നെണ്ടൻകിഴായ, കിഴക്കേത്തറ, നെന്മേനി ഭാഗങ്ങളിലേക്കും 21 മുതൽ വടക്കേമുറി, തൂറ്റിപ്പാടം, പയ്യലൂർ, പെരുങ്ങോട്ടുകാവ്, കരിങ്കുളം എന്നിവിടങ്ങളിലേക്കുമാണു ജലവിതരണം നടത്തുന്നത്.
രണ്ടാം വിള നെൽക്കൃഷിക്കായി മീങ്കര വലതുകര കനാലിന്റെ ആയക്കെട്ട് പ്രദേശങ്ങളായ പള്ളം, കുറ്റിപ്പാടം, മലയമ്പള്ളം, ഊട്ടറ, പൊക്കുന്നി, വടവന്നൂർ, പല്ലശ്ശന എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ജലവിതരണം നടത്തുക. പദ്ധതി ഉപദേശക സമിതി യോഗത്തിന്റെ അടിസ്ഥാനത്തിലാണു കനാലിലേക്കു വെള്ളം തുറന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

